Sunday, May 5, 2024
spot_img

ഓണകിറ്റ് ഇരട്ടത്താപ്പ് പിണറായിയ്ക്ക് പൊങ്കാല | Pinarayi Vijayan

സംസ്ഥാനത്ത് ഓണക്കിറ്റിന്‍റെ വിതരണം തുടങ്ങി. അതുപോലെ ഇനി ജനങ്ങളുടെ കഷ്ടകാലവും തുടങ്ങുകയാണ്. കൊവിഡ് നിയന്ത്രണങ്ങളുടെ പേരില്‍ പൊലീസ് സാധാരണക്കാരോട് മോശമായി പെരുമാറുന്നതായും അനാവശ്യ പിഴ ചുമത്തുന്നതുമായ ആരോപണം സംസ്ഥാനത്തിന്റെ വിവിധ കോണുകളില്‍ നിന്നും ഉയരുന്നതാണ് ഇപ്പോഴത്തെ പ്രധാന വാർത്ത. ശെരിക്കും മുഖ്യമന്ത്രി പിണറായി വിജയൻ ഓണ കിറ്റ് വിതരണം കൂടി ഈ അവശതയിൽ തുടങ്ങിയത് പൊതു ജനങ്ങളെ കിറ്റിന്റെ പേരും പറഞ്ഞു റോഡിൽ ഇറക്കിച്ച് പണം ഈടാക്കാനായുള്ള അണിയാണോ എന്ന് സംശയിച്ചാലും തെറ്റില്ല.

തിങ്കളാഴ്ച മുതലാണ് പ്രാദേശിക തലത്തിലെ വിതരണം നടത്താനായി ഉദ്ദേശിക്കുന്നത്.
86 ലക്ഷം കാർഡ് ഉടമൾക്കാണ് കിറ്റ് വിതരണം ചെയ്യുന്നത്. ഒരു കിലോ പ‌ഞ്ചസാര, അരക്കിലോ വീതം വെളിച്ചെണ്ണ, ചെറുപയർ, 250 ഗ്രാം തുരവരപ്പരിപ്പ്, 100 ഗ്രാം തേയില, മുളക്പൊടി, മഞ്ഞൾ, സേമിയ അല്ലെങ്കിൽ പാലട അരക്കിലോ, ഉണക്കലരി, കശുവണ്ടിപരിപ്പ്, നെയ്യ്, ഉപ്പേരി, ഒരുകിലോ ആട്ട, ഒരു സോപ്പ് എന്നിവയാണ് കിറ്റിലുള്ളത്. ബിസ്ക്കറ്റിന് പകരം ഇത്തവണ ഏലക്ക നൽകുന്നു. ഗുണമേന്മ ഉറപ്പാക്കിയാണ് കിറ്റ് വിതരണമെന്ന് ഭക്ഷ്യമന്ത്രി മന്ത്രി പറഞ്ഞു. എന്തായാലും കിറ്റ് വാങ്ങാൻ പോകുന്നവർ ഈ സാധനങ്ങളുടെ ഒക്കെ മൊത്തം വിലയും കൊണ്ട് റോഡിൽ ഇറങ്ങിയാൽ മതി കാരണം അത് ഈടാക്കാൻ നിങ്ങളെയും കത്ത് പിണറായിയുടെ പോലീസ് ഗുണ്ടകൾ റോഡിൽ നില്പുണ്ട്.

Related Articles

Latest Articles