Friday, April 26, 2024
spot_img

സെപ്തംബറില്‍ രാശിമാറുന്ന മൂന്ന് ഗ്രഹങ്ങള്‍

ജ്യോതിഷം കണക്കിലെടുത്താല്‍ ഈ സെപ്തംബറില്‍ ചില ഗ്രഹങ്ങള്‍ രാശി മാറും. ഒരു പ്രത്യേക കാലഘട്ടത്തിന് അനുസൃമായാണ് ഗ്രഹങ്ങള്‍ ഒരു രാശിയില്‍ നിന്ന് മാറ്റൊരു രാശിയിലേക്ക് പോകുക. എല്ലാ രാശി ചിഹ്നങ്ങളിലും ശുഭകരവും ദോഷകരവുമായ ഫലങ്ങളാണ് ഉണ്ടാക്കുക. സെപ്തംബറില്‍ രാശി മാറുന്ന മൂന്ന് ഗ്രഹങ്ങളെ കുറിച്ചാണ് ഇവിടെ വ്യക്തമാക്കുന്നത്.

1.മകരം രാശിയില്‍ വ്യാഴത്തിന്റെ സംക്രമണം
സെപ്റ്റംബറില്‍ ദേവഗുരുവായ വ്യാഴം രാശി മാറുമെന്നാണ് ജ്യോതിഷികളുടെ അഭിപ്രായം. സെപ്തംബര്‍ 14 ന സ്വന്തം രാശിയായ ധനുരാശിയില്‍ നിന്ന് വ്യാഴം മകരം രാശിയിലേക്ക് മാറുകയും 2021 നവംബര്‍ 21 വരെ ഈ രാശിയില്‍ തുടരുകയും ചെയ്യും. മകരം രാശിയില്‍ വ്യാഴത്തിന്റെ ഈ മാറ്റം എല്ലാ രാശിചിഹ്നങ്ങളിലും ശുഭകരവും ദോഷകരവുമായി ബാധിക്കും. ജ്യോതിഷത്തില്‍, വ്യാഴത്തെ അറിവ്, ഭാഗ്യം, വിവാഹം, വളര്‍ച്ച, ഗുരു, കുട്ടികള്‍ മുതലായവയുടെ ഘടകമായി കണക്കാക്കപ്പെടുന്നു. ധനു രാശിയും മീനം രാശിയും ഭരിക്കുന്നത് ഈ ഭീമന്‍ ഗ്രഹമാണ്.

2.കന്നിരാശിയില്‍ ചൊവ്വയുടെ സംക്രമണം
സെപ്റ്റംബര്‍ 6 ന് ചൊവ്വ ചിങ്ങം രാശിയില്‍ നിന്ന് കന്നി രാശിയിലേക്ക് പ്രവേശിക്കും. ഒക്ടോബര്‍ 22 വരെ ചൊവ്വ ഈ രാശിയില്‍ തുടരും. ഈ രാശിയില്‍ ചൊവ്വയുടെ സഞ്ചാരം ചില രാശിക്കാര്‍ക്ക് ഗുണം ചെയ്യുമെങ്കിലും ചില രാശിക്കാര്‍ക്ക് ബുദ്ധിമുട്ടുകള്‍ നേരിടേണ്ടി വന്നേക്കാം. ജ്യോതിഷത്തില്‍ ചൊവ്വയെ കോപം, യുദ്ധം, ശക്തി, ധൈര്യം, സൈനിക ശക്തി, ഭൂമി, രക്തം തുടങ്ങിയവയുടെ ഘടകമായി കണക്കാക്കുന്നു. മേടം, വൃശ്ചികം എന്നീ രാശികളെ ഭരിക്കുന്നത് ചൊവ്വയാണ്.

3.തുലാം രാശിയില്‍ ബുധന്റെ സംക്രമണം
സെപ്റ്റംബര്‍ 22ന് ബുധന്‍ കന്നിയില്‍ നിന്ന് തുലാം രാശിയിലേക്ക് സംക്രമിക്കും. 2021 ഒക്ടോബര്‍ 2 വരെ ഈ രാശിയില്‍ ബുധന്‍ തുടരും. ജ്യോതിഷത്തില്‍, ബുധന്‍ മിഥുനത്തിന്റെയും കന്നി രാശിയുടെയും അധിപനാണ്. കന്നിരാശിയില്‍ ബുധനെ ഉന്നതിയിലാക്കുകയും മീനരാശിയില്‍ ബലഹീനരാക്കുകയും ചെയ്യുന്നു.

Related Articles

Latest Articles