Sunday, May 19, 2024
spot_img

വിജയം ജനങ്ങള്‍ക്ക് സമര്‍പ്പിച്ച് പ്രധാനമന്ത്രി

ദില്ലി: തെ​ര​ഞ്ഞെ​ടു​പ്പി​ലെ ഉ​ജ്വ​ല വി​ജ​യം ഇ​ന്ത്യ​യി​ലെ ജ​ന​ങ്ങ​ൾ​ക്ക് സ​മ​ർ​പ്പി​ക്കു​ക​യാ​ണെ​ന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ബി​ജെ​പി ആ​സ്ഥാ​ന​ത്ത് പ്ര​വ​ർ​ത്ത​ക​രെ അ​ഭി​സം​ബോ​ധ​ന ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ഇ​ന്ത്യ​ൻ ജ​ന​ത​യ്ക്കു മു​ന്നി​ൽ ത​ല​കു​നി​ക്കു​ന്നു. ജ​ന​ങ്ങ​ളാ​ണ് വി​ജ​യി​ച്ച​ത്, താ​ന​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ഇ​ത് ജ​നാ​ധി​പ​ത്യ​ത്തി​ന്‍റെ, ഹി​ന്ദു​സ്ഥാ​ന്‍റെ, പൊ​തു​ജ​ന​ങ്ങ​ളു​ടെ വി​ജ​യ​മാ​ണ്. രാ​ജ്യ​ത്തി​നു​വേ​ണ്ടി ജീ​വ​ൻ ബ​ലി​കൊ​ടു​ത്ത​വ​രു​ടെ കൂ​ടി വി​ജ​യ​മാ​ണ്. ഏ​തു പാ​ർ​ട്ടി​യി​ൽ​പ്പെ​ട്ട​വ​രാ​ണെ​ങ്കി​ലും ഏ​ത് പ്ര​ദേ​ശ​ത്തു​നി​ന്നു​ള്ള​വ​രാ​ണെ​ങ്കി​ലും വി​ജ​യി​ച്ച എ​ല്ലാ​വ​രെ​യും അ​ഭി​ന​ന്ദി​ക്കു​ക​യാ​ണെ​ന്നും പ്ര​ധാ​ന​മ​ന്ത്രി പ​റ​ഞ്ഞു.

ത​നി​ക്കു​വേ​ണ്ടി ഒ​ന്നും ചെ​യ്തി​ട്ടി​ല്ല, ചെയ്തതെല്ലാം രാ​ജ്യ​ത്തി​നു​വേ​ണ്ടി​യാ​ണ്. താ​ൻ വി​ദ്വേ​ഷ​ത്തോ​ടെ പ്ര​വ​ർ​ത്തി​ക്കി​ല്ല, എ​ന്തെ​ങ്കി​ലും തെ​റ്റ് ചെ​യ്താ​ൽ നി​ങ്ങ​ൾ വി​മ​ർ​ശി​ക്ക​ണം. അ​ഞ്ചു വ​ർ​ഷ​ത്തെ ഭ​ര​ണ​ത്തി​നി​ട​യി​ൽ അ​ഴി​മ​തി ആ​രോ​പ​ണം ഉ​ണ്ടാ​യി​ല്ല. ജ​നം ത​ന്‍റെ ഭി​ക്ഷാ​പാ​ത്രം നി​റ​ച്ചു​ത​ന്ന​തി​ൽ താ​ൻ സം​തൃ​പ്ത​നാ​ണെ​ന്നും മോ​ദി പ​റ​ഞ്ഞു.

Related Articles

Latest Articles