Tuesday, May 7, 2024
spot_img

ദീപാവലി ആഘോഷങ്ങൾക്കായി പ്രധാനമന്ത്രി അയോധ്യയിൽ എത്തും; ഇത്തവണയും റെക്കോർഡ് തിരുത്താൻ ഭരണകൂടം; 7.5 ലക്ഷം മൺവിളക്കുകൾ തെളിയിക്കും

ദില്ലി: ഈ വർഷത്തെ ദീപാവലി ആഘോഷങ്ങളുടെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദി അയോധ്യയിലെത്തുമെന്ന് സൂചന. നവംബർ 4 ന് ആരംഭിക്കുന്ന പത്ത് ദിന ആഘോഷ പരിപാടികൾ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യുമെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും അദ്ദേഹത്തോടൊപ്പം അയോധ്യയിലെത്തും. സർക്കാരുമായി ബന്ധപ്പെട്ട ഉന്നതതല വൃത്തങ്ങളാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്.

ആഘോഷപരിപാടികൾക്ക് വേണ്ട ഒരുക്കങ്ങൾ ഉത്തർപ്രദേശ് ടൂറിസം, സാംസ്‌കാരിക വകുപ്പും അയോധ്യ വികസന അതോറിറ്റിയുംആരംഭിച്ചു കഴിഞ്ഞു എന്നാണ് റിപ്പോർട്ടുകൾ. സരയൂ നദിയുടെ തീരത്ത് റാം കീ പൗദിയിൽ 7.5 ലക്ഷം മൺവിളക്കുകൾ തെളിച്ച് ഗിന്നസ് റെക്കോർഡ് തിരുത്താനുള്ള തയ്യാറെടുപ്പുകളും നടക്കുന്നുണ്ട്.

മാത്രമല്ല കഴിഞ്ഞ വർഷത്തെ ലോക റെക്കോർഡ് മറികടക്കാനുള്ള ഒരുക്കങ്ങൾ പുരോഗമിക്കുകയാണെന്നും ഇതിനായി 7000 ത്തോളം സന്നദ്ധ പ്രവർത്തകരാണ് മുന്നിട്ടിറങ്ങിയിരിക്കുന്നത് എന്നും അധികൃതർ വ്യക്തമാക്കുന്നുണ്ട്. റാം മനോഹർ ലോഹിയ ആവാധ് സർവ്വകലാശാലയിലെ വിദ്യാർത്ഥികളാണ് പ്രവർത്തനങ്ങൾക്ക് എല്ലാം നേതൃത്വം വഹിക്കുന്നത്.

അതേസമയം യോഗി ആദിത്യനാഥ് 2017 ൽ അധികാരത്തിലേറിയതിന് പിന്നാലെ ഉത്തർപ്രദേശിലെ ദീപാവലി ആഘോഷങ്ങൾ വളരെ പ്രത്യേകതയോടെയാണ് നടത്തിവരുന്നത്. 2019 ൽ 4,10,000 ദീപങ്ങളാണ് ആഘോഷങ്ങളുടെ ഭാഗമായി തെളിയിച്ചത്. 6,06,569 മൺദീപങ്ങൾ തെളിയിച്ചുകൊണ്ട് 2020 ൽ ലോക റെക്കോർഡ് സ്വന്തമാക്കുകയും ചെയ്തിരുന്നു.

Related Articles

Latest Articles