Friday, April 19, 2024
spot_img

യുഎസിൽ ത്രിവർണ്ണ പതാക വീശി മോദിയെ സ്വീകരിച്ച് ജനങ്ങൾ, യുഎസിലേക്കുള്ള ഫ്ലൈറ്റിലും ജോലി മുടക്കാതെ പ്രധാനമന്ത്രി; സോഷ്യൽ മീഡിയയിൽ തരംഗമായി പ്രധാനമന്ത്രിയുടെ യുഎസ് യാത്ര; ചിത്രങ്ങൾ വൈറൽ

വാഷിംഗ്ടൺ: ക്വാഡ് സമ്മേളനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി (PM Modi) യുഎസിലെത്തി. വൻ സ്വീകരണമാണ് മോദിയ്ക്കായി യുഎസിൽ ഒരുക്കിയിരുന്നത്. ഇന്ന് രാവിലെയാണ് അദ്ദേഹം വാഷിംഗ്ടൺ ഡിസിയിൽ എത്തിയത്. ജോ ബൈഡൻ ഭരണകൂടത്തിലെ ഉന്നത ഉദ്യോഗസ്ഥരും യുഎസിലെ ഇന്ത്യൻ പ്രതിനിധി തരൺജീത് സിംഗ് സന്ധുവും യുഎസ് പ്രതിരോധ സേന മേധാവികളും ചേർന്നാണ് അദ്ദേഹത്തെ സ്വീകരിച്ചത്. അമേരിക്കയിലുള്ള ഇന്ത്യൻ വംശജരും പ്രധാനമന്ത്രിയെ സ്വീകരിക്കാൻ എത്തിയിരുന്നു. ത്രിവർണ പതാക ഉയർത്തിക്കൊണ്ട് ജനങ്ങൾ മോദിയെ വരവേറ്റു.

“ജനങ്ങളുടെ ഹൃദ്യമായ സ്വീകരണത്തിന് മോദി നന്ദിയറിയിച്ചു. ലോകമെമ്പാടുമുള്ള ഇന്ത്യൻ പ്രവാസികൾ വേറിട്ട് നിൽക്കുന്നുവെന്നും അവരാണ് നമ്മുടെ ശക്തിയെന്നും” പ്രധാനമന്ത്രി ട്വിറ്ററിൽ കുറിച്ചു.

ത്രിവർണ്ണ പതാകയേന്തി പ്രധാനമന്ത്രിയെ സ്വീകരിക്കുന്ന ചിത്രങ്ങൾ ഇതിനോടകം തന്നെ സമൂഹമാധ്യമങ്ങളിൽ (Social Media Viral) തരംഗമായി മാറിയിട്ടുണ്ട്. അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനുമായുള്ള നേരിട്ടുള്ള കൂടിക്കാഴ്ച, ക്വാഡ് രാഷ്‌ട്രങ്ങളുടെ തലവന്മാരുമായുള്ള ചര്‍ച്ച, യു.എന്‍. പൊതുസഭയെ അഭിസംബോധന ചെയ്യല്‍ എന്നിങ്ങനെ മൂന്ന് ദിവസത്തെ അമേരിക്കന്‍ സന്ദര്‍ശനത്തിനായാണ് പ്രധാനമന്ത്രി യുഎസിലെത്തിയത്.

സദാ കർമ്മനിരതൻ

യുഎസിലേക്കുള്ള ഫ്ലൈറ്റ് (US Travel) യാത്രയ്‌ക്കിടയിലും ഫയലുകള്‍ നോക്കി സ്വന്തം ജോലി മുന്നോട്ട് കൊണ്ടു പോകുകയായിരുന്നു പ്രധാനമന്ത്രി .ഓരോ നിമിഷവും സ്വന്തം കടമയ്‌ക്കായി നീക്കി വയ്‌ക്കണമെന്ന് ഓര്‍മ്മിപ്പിച്ചുകൊണ്ട് യാത്രയ്ക്കിടയിലും ഫയലുകൾ നോക്കുന്ന തിരക്കിലായിരുന്നു.

‘ ഒരു നീണ്ട യാത്ര പേപ്പറുകളിലേക്കും ചില ഫയല്‍ വര്‍ക്കുകളിലേക്കും പോകാനുള്ള അവസരങ്ങളാണ് ‘ ഫ്ലൈറ്റ് യാത്രയുടെ ചിത്രം പങ്ക് വച്ച്‌ നരേന്ദ്ര മോദി ട്വീറ്റ് ചെയ്തു.

ഇന്ന് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡനുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തുമെന്നാണ് സൂചന. അമേരിക്കൻ പ്രസിഡന്റായി ജോ ബൈഡൻ അധികാരമേറ്റതിന് ശേഷമുള്ള ആദ്യത്തെ നേരിട്ടുള്ള കൂടിക്കാഴ്ചയാണിത്. യുഎസ് വൈസ് പ്രസിഡന്റും ഇന്ത്യൻ വംശജയുമായ കമല ഹാരിസിനെയും അദ്ദേഹം സന്ദർശിക്കും.

Related Articles

Latest Articles