Saturday, April 27, 2024
spot_img

“മോദി സർക്കാരിന്റെ ശുചിത്വവും ഹരിതവുമായ ഇന്ത്യയിലേക്കുള്ള യാത്രയിലെ മറ്റൊരു നാഴികക്കല്ല്”; ഇന്ത്യയിലെ രണ്ട് ബീച്ചുകൾക്ക് കൂടി “ബ്ലൂ ഫ്ലാഗ്” സർട്ടിഫിക്കേഷൻ; ബീച്ചിന്റെ മനോഹര ചിത്രങ്ങൾ പങ്കുവച്ച് കേന്ദ്ര മന്ത്രി

ഇന്ത്യയിലെ രണ്ട് ബീച്ചുകൾക്ക് കൂടി “ബ്ലൂ ഫ്ലാഗ്” സർട്ടിഫിക്കേഷൻ. ഒരു അന്താരാഷ്ട്ര ഇക്കോ ലെവൽ ടാഗ്, രാജ്യത്തെ മൊത്തം ബീച്ചുകളുടെ എണ്ണം 10. തമിഴ്നാട്ടിലെ (Tamil Nadu Beach) കോവളം ബീച്ചിനും, പുതുച്ചേരിയിലെ ഈഡനുമാണ് “ബ്ലൂ ഫ്ലാഗ്” സർട്ടിഫിക്കേഷൻ ലഭിച്ചിരിക്കുന്നത്. കേന്ദ്ര മന്ത്രി ഭൂപേന്ദർ യാദവ് ആണ് ബീച്ചുകൾക്ക് അംഗീകാരം ലഭിച്ച വിവരം പുറത്തുവിട്ടത്. രണ്ട് ബീച്ചുകളുടെയും മനോഹരമായ ചിത്രങ്ങൾ അദ്ദേഹം പങ്കുവെക്കുകയും ഇന്ത്യയിൽ ഇപ്പോൾ 10 അന്താരാഷ്ട്ര ബ്ലൂ ഫ്ലാഗ് ബീച്ചുകൾ ഉണ്ടെന്നും അദ്ദേഹം പറഞ്ഞു. എട്ട് ഇന്ത്യൻ ബീച്ചുകൾക്ക് കഴിഞ്ഞ വർഷം സർട്ടിഫിക്കേഷൻ ലഭിച്ചിരുന്നു എന്നും അദ്ദേഹം തന്റെ ട്വിറ്ററിൽ കുറിച്ചു.

കേന്ദ്രമന്ത്രിയുടെ ട്വീറ്റ് ഇങ്ങനെ:

” 2020 ൽ ബ്ലൂ ഫ്ലാഗ് അംഗീകാരം ലഭിച്ച 8 ബീച്ചുകൾക്കൊപ്പം ഈ വർഷം കോവളം, ഈഡൻ ബീച്ചുകൾക്ക് കൂടി ലഭിച്ചു, ഇന്ത്യയിൽ ഇപ്പോൾ 10 അന്താരാഷ്ട്ര ബ്ലൂ ഫ്ലാഗ് ബീച്ചുകൾ ഉണ്ടെന്ന് അറിയിക്കുന്നതിൽ സന്തോഷമുണ്ട്. പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള ശുചിത്വവും ഹരിതവുമായ ഇന്ത്യയിലേക്കുള്ള ഞങ്ങളുടെ യാത്രയിലെ മറ്റൊരു നാഴികക്കല്ല് എന്ന് പറഞ്ഞുകൊണ്ടാണ് ട്വീറ്റ് അവസാനിപ്പിച്ചിരിക്കുന്നത്.

https://twitter.com/byadavbjp/status/1440313817892745224

കർശനമായ പാരിസ്ഥിതിക, വിദ്യാഭ്യാസ, സുരക്ഷ, പ്രവേശന മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ട് പ്രവർത്തിക്കുന്ന ലോകത്തെമ്പാടുമുള്ള ബീച്ചുകൾക്ക് നൽകിവരുന്ന ഒരു അംഗീകാരമാണ് നീലപതാക അംഗീകാരം അഥവാ ബ്ലൂ ഫ്ലാഗ്” സർട്ടിഫിക്കേഷൻ. ഫൗണ്ടേഷൻ ഫോർ എൻവിറോൺമെന്റൽ എജുക്കേഷൻ (FEE) ആണ് ഈ സർട്ടിഫിക്കറ്റ് നൽകുന്നത്. ഇന്ത്യയിലെ 8 ബീച്ചുകൾക്കാണ് ഇതുവരെ ഈ അംഗീകാരം ലഭിച്ചിട്ടുള്ളത്. എന്നാൽ ഇപ്പോൾ രണ്ടു ബീച്ചുകൾക്കു കൂടി “ബ്ലൂ ഫ്ലാഗ്” (Blue Flag Certification) സർട്ടിഫിക്കേഷൻ ലഭിച്ചിരിക്കുകയാണ്. ഇതോടെ ബ്ലൂ ഫ്ലാഗ് സർട്ടിഫിക്കേഷൻ ഉള്ള ബീച്ചുകളുടെ എണ്ണം പത്ത് ആയിരിക്കുകയാണ്.

Related Articles

Latest Articles