Monday, April 29, 2024
spot_img

“സിനിമയുടെയും, സംസ്‌കാരത്തിന്റെയും ലോകത്തിന് തീരാനഷ്ടം; മലയാളത്തിന്റെ മഹാനടൻ നെടുമുടി വേണുവിന് അനുശോചനമറിയിച്ച്‌ പ്രധാനമന്ത്രി നരേന്ദ്രമോദി

ദില്ലി: മലയാളത്തിന്റെ മഹാനടന് അനുശോചനമറിയിച്ച്‌ പ്രധാനമന്ത്രി നരേന്ദ്രമോദി(PM Modi). നെടുമുടി വേണുവിന്റെ വിയോഗം സിനിമയുടെയും സംസ്‌കാരത്തിന്റെയും ലോകത്തിന് തീരാനഷ്ടമെന്ന് പ്രധാനമന്ത്രി പറഞ്ഞു. ട്വീറ്റിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

പ്രധാനമന്ത്രിയുടെ ട്വീറ്റ് ഇങ്ങനെ:

“വൈവിധ്യമായ കഥാപാത്രങ്ങളെ അവതരിപ്പിച്ച നടനായിരുന്നു അദ്ദേഹം. പ്രഗത്ഭനായ എഴുത്തുകാരനും നാടകക്കാരനുമായിരുന്നെന്നും. നെടുമുടി വേണുവിന്റെ വിയോഗം സിനിമ സംസ്‌കാരിക ലോകത്തിന് നഷ്ടമാണെന്നും അദ്ദേഹത്തിന്റെ കുടുംബത്തിനും ആരാധകര്‍ക്കും അനുശോചനമറിയിക്കുന്നെന്നും” പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.

അതേസമയം നടന്‍ നെടുമുടി വേണുവിന്റെ (Nedumudi Venu) സംസ്‌കാരം ഇന്ന് തിരുവനന്തപുരത്ത് നടക്കും. അയ്യന്‍കാളി ഹാളില്‍ പൊതുദര്‍ശനം നടന്നുകൊണ്ടിരിക്കുകയാണ്. തിരുവനന്തപുരം തൈക്കാട് ശാന്തികവാടത്തിലാണ് ചടങ്ങ്. 12.30 വരെയായിരിക്കും പൊതുദർശനം ഉണ്ടായിരിക്കുക. അതിനുശേഷം ഔദ്യോഗിക ബഹുമതികളോടെയായിരിക്കും സംസ്‌കാരം. കോവിഡ് പ്രോട്ടോകോള്‍ അനുസരിച്ചായിരിക്കും പൊതുദര്‍ശനവും സംസ്‌കാരവും നടക്കുക.

ഇന്നലെ വൈകുന്നേരത്തോടെയാണ് മൃതദേഹം തിരുവനന്തപുരം കുണ്ടമന്‍ കടവിലെ വീട്ടിലെത്തിച്ചത്.
ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ഞായറാഴ്ചയാണ് നെടുമുടി വേണുവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തുടര്‍ന്ന് ആരോഗ്യസ്ഥിതി മോശമാകുകയും ഇന്നലെ ഉച്ചയോടെ മരണം സംഭവിക്കുകയുമായിരുന്നു. സിനിമയിലെയും സാമൂഹിക, സാംസ്‌കാരിക, രാഷ്ട്രീയ രംഗത്തേയും നിരവധി പേര്‍ താരത്തെ അനുസ്മരിച്ചു. ഇന്ത്യന്‍ സിനിമയിലെ തന്നെ പ്രതിഭാധനരായ അഭിനേതാക്കളില്‍ ഒരാളാണ് നെടുമുടി വേണു. നാടകങ്ങളിലും സിനിമയിലും ശ്രദ്ധേയമായ കഥാപാത്രങ്ങിലൂടെ അദ്ദേഹം പലപ്പോഴും മലയാളികളെ വിസ്‌മയിപ്പിച്ചിട്ടുണ്ട്.

Related Articles

Latest Articles