Thursday, May 16, 2024
spot_img

നെടുമുടി വേണുവിന്റെ സംസ്‌കാരം ഔദ്യോഗിക ബഹുമതികളോടെ നാളെ ഉച്ചയ്ക്ക്: രാവിലെ 10 മുതല്‍ അയ്യങ്കാളി ഹാളില്‍ പൊതുദര്‍ശനം

തിരുവനന്തപുരം: അരനൂറ്റാണ്ടുകാലം മലയാളസിനിമയുടെ ആത്മാവായിരുന്ന നടന്‍ നെടുമുടി വേണുവിന്റെ(Nedumudi Venu) ഭൗതികശരീരം നാളെ രാവിലെ 10.30 മണി മുതല്‍ 12.30 വരെ അയ്യന്‍കാളി ഹാളില്‍ പൊതുദര്‍ശനത്തിനു വെയ്ക്കും. അതുവരെ വട്ടിയൂര്‍ക്കാവിലെ തിട്ടമംഗലത്തെ സ്വവസതിയിലായിരിക്കും ഭൗതിക ദേഹം. സംസ്ക്കാരം നാളെ ഉച്ചയ്ക്കു ശേഷം രണ്ടു മണിക്ക് ഔദ്യോഗിക ബഹുമതികളോടെ തൈക്കാട് ശാന്തികവടാത്തിൽ നടക്കും. ഇതു സംബന്ധിച്ച നിര്‍ദ്ദേശങ്ങള്‍ പൊതുഭരണവകുപ്പ് പുറത്തിറക്കി.

ഉദരസംബന്ധമായ അസുഖത്തെ തുടർന്ന് ഇന്ന് ഉച്ചയ്ക്ക് ഒന്നരയ്ക്ക് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഇന്ത്യൻ സിനിമയിലെ ഏറ്റവും പ്രതിഭാധനരായ അഭിനേതാക്കളിൽ ഒരാളെയാണ് നെടുമുടി വേണുവിൻ്റെ വിയോഗത്തോടെ ചലച്ചിത്ര ലോകത്തിന് നഷ്ടമാകുന്നത്. അഭിനയത്തിന്റെ ഉജ്വല മുഹൂര്‍ത്തങ്ങള്‍ മലയാളിക്ക് സമ്മാനിച്ച നടന്‍ തന്റെ 73 മത്തെ വയസ്സിലാണ് വിടവാങ്ങുന്നത്. മലയാളത്തിലും തമിഴിലുമായി 500 ലധികം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. നിരവധി സിനിമകൾക്ക് തിരക്കഥ രചിച്ച അദ്ദേഹം ഒരു ചിത്രം സംവിധാനം ചെയ്തിട്ടുമുണ്ട്. നെടുമുടി വേണുവിന് ആദരാഞ്ജലികളർപ്പിച്ച് നിരവധിപേരാണ് രംഗത്ത് എത്തുന്നത്.

Related Articles

Latest Articles