കൊച്ചി : പോക്സോ കേസിൽ നടൻ ശ്രീജിത്ത് രവിക്ക് ജാമ്യം. ഹൈക്കോടതിയാണ് ജാമ്യം അനുവദിച്ചത്. സ്വഭാവ വൈകൃതത്തിന് ചികിത്സയിലാണെന്ന വാദം അംഗീകരിച്ചാണ് ജാമ്യം അനുവദിച്ചത്.
മാനസിക രോഗത്തിന് ചികിത്സയിലാണെന്നും കുട്ടികളോട് അങ്ങനെ പെരുമാറിയത് സ്വഭാവ വൈകൃതത്തിന്‍റെ ഭാഗമായാണെന്നുമാണ് ശ്രീജിത്ത് രവി ഹർജിയിൽ പറഞ്ഞിരുന്നു.
എന്നാൽ ഇത്തരത്തിലുള്ള സംഭവങ്ങൾ മുമ്പും ഇയാൾ ആവർത്തിച്ചിട്ടുണ്ടെന്നും അതുകൊണ്ടു തന്നെ ജാമ്യം നൽകരുതെന്നുമായിരുന്നു പ്രോസിക്യൂഷന്റെ വാദം. തൃശ്ശൂര്‍ അഡീഷണൽ സെഷൻസ് കോടതി ഇയാളുടെ ജാമ്യം ആദ്യം തളളിയിരുന്നു. തുടര്‍ന്ന് ശ്രീജിത്ത് രവി റിമാൻഡിലായിരുന്നു.

