Monday, April 29, 2024
spot_img

പോലീസ് കസ്റ്റഡിയിലെടുത്ത യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി; ദുരൂഹതയെന്ന് ബന്ധുക്കൾ

കോഴിക്കോട്: പോലീസ് കസ്റ്റഡിയിലെടുത്ത യുവാവിനെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. പോലീസ് യുവാവിനെ വീട്ടിൽ നിന്നിറക്കി കൊണ്ടുപോയി കസ്റ്റഡിലെടുക്കുകയായിരുന്നു. ചെറുവണ്ണൂർ ബി സി റോഡിൽ നാറാണത്ത് വീട്ടിൽ ജിഷ്ണു ആണ് മരിച്ചത്.

ഇന്നലെ രാത്രിയാണ് ഇയാളെ നല്ലളം പോലീസ് സ്റ്റേഷനിലെ രണ്ട് പോലീസുകാരെത്തി വീട്ടിൽ നിന്നും കൂട്ടിക്കൊണ്ടുപോയതെന്ന് ബന്ധുക്കൾ പറയുന്നു.

ഇന്നലെ രാത്രി 9.30യോടെ വീടിന് സമീപത്തെ വഴിയരികിലുള്ള നാട്ടുകാരാണ് അത്യാസന്ന നിലയിൽ ജിഷ്ണുവിനെ കണ്ടെത്തിയത്. നാട്ടുകാർ ചേർന്ന് ഉടൻ ജിഷ്ണുവിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Related Articles

Latest Articles