Wednesday, May 8, 2024
spot_img

മുൻ എം എൽ എയും സിപിഎം നേതാവുമായ ജെയിംസ് മാത്യു സജീവ രാഷ്ട്രീയം വിടുന്നു; തീരുമാനത്തിന് പിന്നിൽ വ്യക്തിപരമായ കാരണങ്ങൾ

കണ്ണൂർ: സിപിഎം നേതാവും മുന്‍ എംഎല്‍എയുമായ ജെയിംസ് മാത്യു സജീവ രാഷ്ട്രീയം ഉപേക്ഷിക്കുന്നു. വ്യക്തിപരമായ കാരണങ്ങളാണ് തീരുമാനത്തിന് പിന്നിലെന്ന് അദ്ദേഹം പറഞ്ഞത്. സംസ്ഥാന നേതൃത്വത്തെ ഇക്കാര്യം അറിയിച്ചതായി ജെയിംസ് മാത്യു വ്യക്തമാക്കി. എന്നാൽ, ജില്ലാ ഘടകത്തിൽ തുടരണമെന്ന പാർട്ടി നിർദ്ദേശം ജെയിംസ് മാത്യു തള്ളി.

രാവിലെ 11ന് ജെയിംസ് മാത്യു വാര്‍ത്താസമ്മേളനം വിളിച്ചിട്ടുണ്ട്. സിപിഐഎം സംസ്ഥാന സമിതി അംഗമായിരുന്നു അദ്ദേഹം. കഴിഞ്ഞ സംസ്ഥാന സമ്മേളനത്തിൽ പാർട്ടി സംസ്ഥാന സമിതിയിൽ തുടരുന്നില്ല എന്ന നിലപാട് അദ്ദേഹം സ്വീകരിച്ചിരുന്നു. തുടർന്ന് അദ്ദേഹത്തെ പാർട്ടി ഒഴിവാക്കുകയായിരുന്നു.

എസ്എഫ്ഐയുടെ സംസ്ഥാന നേതൃത്വം മുതൽ, അഖിലേന്ത്യ തലം വരെ പ്രവർത്തിച്ച വ്യക്തിയാണ് ജെയിംസ് മാത്യു. കണ്ണൂർ ജില്ലയിലെ സിപിഎമ്മിന്റെ ന്യൂനപക്ഷ മുഖം കൂടിയായ ജെയിംസ് മാത്യു ഇരിക്കൂർ മണ്ഡലത്തിൽ നിന്ന് രണ്ട് തവണ മത്സരിച്ചു. തളിപ്പറമ്പ് മണ്ഡലത്തിൽ നിന്ന് രണ്ട് തവണ എംഎൽഎയായി നിയമസഭയിലെത്തിയിട്ടുണ്ട്. ജെയിംസ് മാത്യുവിന്റെ ഭാര്യ എൻ. സുകന്യ പാർട്ടി ജില്ല സെക്രട്ടേറിയറ്റംഗവും നിലവിൽ കണ്ണൂർ കോർപറേഷൻ കൗൺസിലറുമാണ്.

Related Articles

Latest Articles