Tuesday, September 29, 2026

സ്വപ്നയുടെ വീടിനും ഓഫിസിനും കനത്ത സുരക്ഷ നൽകി പോലീസ്; 24 മണിക്കൂറും കാവൽ

പാലക്കാട്: സ്വർണക്കടത്തു കേസിലെ പ്രതി സ്വപ്ന സുരേഷിന്റെ വീട്ടിലും ഓഫിസിലും പൊലീസ് കനത്ത സുരക്ഷ ഏർപ്പെടുത്തി. സ്വപ്നയുടെ ഫ്ലാറ്റിന് 24 മണിക്കൂറും പൊലീസ് കാവലുണ്ട്. കഴിഞ്ഞ ദിവസങ്ങളിലെ വെളിപ്പെടുത്തലുകൾക്കു പിന്നാലെ തന്റെ ജീവനു ഭീഷണിയുണ്ടെന്നു സ്വപ്ന സുരേഷ് പ്രതികരിച്ചിരുന്നു. ഇക്കാര്യത്തിൽ സ്വപ്ന കോടതിയിലും ഹർജി നൽകിയിരുന്നു.

ഇതേ തുടർന്നാണ് സ്വപ്നയുടെ വീടിന് പൊലീസ് സുരക്ഷ ശക്തമാക്കിയത്. സ്വപ്നയുടെ ഓഫിസിൽ സിസിടിവി ക്യാമറകൾ സ്ഥാപിക്കാനുള്ള ഒരുക്കവും നടക്കുന്നുണ്ട്. വെള്ളിയാഴ്ച വൈകിട്ട് മൂന്നു മണിക്ക് എല്ലാം പറയുമെന്ന് സ്വപ്ന പ്രതികരിച്ചിരുന്നു. മുഖ്യമന്ത്രിയുടെ ഇടനിലക്കാരൻ ഷാജ് കിരണുമായുള്ള സംഭാഷണത്തിന്റെ ശബ്ദരേഖ പുറത്തുവിടുമെന്നാണ് സ്വപ്നയുടെ അഭിഭാഷകൻ അറിയിച്ചിരിക്കുന്നത്.

പാലക്കാട് വാർത്താ സമ്മേളനം വിളിച്ച് 3 മണിക്കാണ് സ്വപ്ന ശബ്ദരേഖ പുറത്തുവിടുക. വ്യാഴാഴ്ച വൈകിട്ട് പാലക്കാട് നടത്തിയ വാര്‍ത്താ സമ്മേളനത്തിൽ എല്ലാ സംശയങ്ങൾക്കും തെളിവുണ്ടെന്നു സ്വപ്ന പറഞ്ഞിരുന്നു.

Related Articles

Latest Articles