Friday, October 9, 2026

ഏമാന്മാർക്ക് ഇതെന്തുപറ്റി? സുരേഷ് ഗോപിക്കൊപ്പം സെൽഫി എടുക്കാൻ മത്സരിച്ച് പൊലീസുകാർ

കഴിഞ്ഞ ദിവസം എസ്.ഐയോട് സല്യൂട്ട് ചെയ്യണമെന്ന് ഓർമിപ്പിച്ചതിന് പിന്നാലെ സുരേഷ് ഗോപിയോടൊപ്പം സെൽഫി എടുക്കാൻ ക്യു നിന്ന പോലീസുകാരുടെ വാർത്ത വൈറലാകുന്നു. തൃശൂർ നഗരത്തിലെ നാല് പൊലിസുകാരാണ് സുരേഷ് ഗോപി എം.പിയോടൊപ്പം സെൽഫിയെടുത്തത്. എന്നാൽ തൃശൂരിൽ അദ്ദേഹം മത്സരിക്കുമ്പോഴുള്ള സൗഹൃദമായിരുന്നു പൊലീസുകാർക്ക് ഉണ്ടായിരുന്നത്. തുടർന്ന് വീണ്ടും തൃശൂർ വെള്ളേപ്പങ്ങാടിയിൽ വെച്ച് സുരേഷ്‌ ഗോപിയെ കണ്ടപ്പോൾ പൊലീസുകാർ പരിചയം പുതുക്കുകയായിരുന്നു.

അതേസമയം താൻ വരച്ച സുരേഷ്‌ഗോപിയുടെ ചിത്രവും ഒരു പൊലീസുകാരൻ കാണിച്ചു. തൊട്ടുപിന്നാലെ സെൽഫിയുമെടുത്തു. വെള്ളേപ്പം വാങ്ങിക്കഴിച്ചും വീട്ടിലേക്കുള്ള പലഹാരങ്ങൾ വാങ്ങിയും കച്ചവടം നടത്തുന്ന സ്ത്രീകളോട് സിനിമാവിശേഷങ്ങൾ പങ്കിട്ടുമാണ് സുരേഷ് ഗോപി മടങ്ങിയത്. ഒരു യഥാർത്ഥ പോലീസിന്റെ ഉത്തരവാദിത്തവും സുരേഷ്‌ഗോപി എംപിയുടെ അവരോടുള്ള പെരുമാറ്റവും സമൂഹ മാധ്യമങ്ങളിൽ വൈറലായതോടെ വിമർശകരുടെ വായടപ്പിക്കുന്ന മറുപടിയായിരിക്കുകയാണ് ഈ വാർത്ത.

Related Articles

Latest Articles