ലണ്ടൻ: യാത്ര ചെയ്യുന്നതിനിടെ സീറ്റ് ബെല്‍റ്റ് ധരിക്കാത്തതിന് ബ്രിട്ടീഷ് പ്രധാനമന്ത്രി റിഷി സുനകിന് നേരെ പോലീസ് നടപടി. പുതിയ ലെവൽ അപ്പ് ക്യാമ്പയിനെ പറ്റിയുള്ള ഒരു വീഡിയോ റിഷി സുനക് ഇൻസ്റ്റഗ്രാമിൽ അപ്ലോഡ് ചെയ്തിരുന്നു.എന്നാൽ ഈ വിഡിയോയിൽ ബ്രിട്ടീഷ് പ്രധാനമന്ത്രി സീറ്റ് ബെൽറ്റ് ധരിച്ചിരുന്നില്ല. ഈ വീഡിയോ വൈയറലായതോടെയാണ് ബ്രിട്ടീഷ് പോലീസ് പ്രധാനമന്ത്രിക്ക് പിഴയിട്ടത്.
വടക്കൻ ഇംഗ്ലണ്ടിലെ ലങ്കാഷെയറിലേക്കുള്ള യാത്രയ്ക്കിടെയാണ് കാറിന്‍റെ പിന്‍ സീറ്റില്‍ ഇരുന്ന റിഷി സുനക് സീറ്റ് ബെല്‍റ്റ് ഊരി വീഡിയോ ചിത്രീകരിച്ച് ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തത്. വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈയറലാവുകയും സീറ്റ് ബെൽറ്റ് ധരിക്കാത്തതിന് അദ്ദേഹത്തിനെതിരെ ഒരുപാട് വിമര്‍ശനം ഉയരുകയും ചെയ്തു. പിന്നാലെ ബ്രിട്ടിഷ് പോലീസ് പ്രധാനമന്ത്രിക്ക് പിഴ ചുമത്തുകയായിരുന്നു. സംഭവത്തിൽ റിഷി സുനക് ഖേദം പ്രകടിപ്പിച്ചിട്ടുണ്ട് . പിഴ അടക്കുമെന്നാണ് പ്രധാനമന്ത്രിയുടെ ഓഫീസിൽ നിന്ന് അറിയിച്ചിരിക്കുന്നത്. മുമ്പ് കോവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ചതിനെതിരെയും റിഷി സുനകിന് നേരെ വിമര്‍നം ഉയർന്നിരുന്നു.
.

