Friday, May 3, 2024
spot_img

പ്രേത ഭീതിയിൽ ആത്മഹത്യ ചെയ്ത് പോലീസുകാരൻ; ജോലി ഭാരമാണ് കാരണമെന്ന് ബന്ധുക്കൾ; അന്വേഷണമാരംഭിച്ച് പോലിസ്

ചെന്നൈ: പ്രേതബാധ ഭയന്ന് തമിഴ്‌നാട്ടിൽ പോലീസുകാരൻ ആത്മഹത്യ ചെയ്തു. കല്ലുറിച്ചി ജില്ലയിലെ പെരുമ്പാക്കം സ്വദേശി 33 കാരനായ പ്രഭാകരനാണ് ജീവനൊടുക്കിയത്. കടല്ലൂർ ജില്ലയിൽ ആംഡ് പോലീസിൽ ഫസ്റ്റ് കോൺസ്റ്റബിളാണ് ഇയാൾ.

ബന്ധുവിന്റെ വിവാഹത്തിൽ പങ്കെടുക്കാൻ പോയ ഭാര്യ വിഷ്ണുപ്രിയയും മക്കളും തിരിച്ചെത്തിയപ്പോഴാണ് പ്രഭാകരനെ മരിച്ച നിലയിൽ കണ്ടെത്തിയത്.

ഉടൻ തന്നെ സമീപത്തെ സർക്കാർ ആശുപത്രിയിലെത്തിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.

എന്നാൽ അടുത്തിടെ ക്വാർട്ടേഴ്സിൽ മണ്ണെണ്ണ ഒഴിച്ച് ആത്മഹത്യ ചെയ്ത സ്ത്രീയുടെ പ്രേതം തന്നെ പിന്തുടരുന്നതായി പ്രഭാകരൻ പറഞ്ഞതായി സഹപ്രവർത്തകർ പറയുന്നു. പതിനഞ്ച് ദിവസത്തെ അവധിയെടുത്ത് വീട്ടിനകത്ത് തന്നെ കഴിയുകയായിരുന്നു.

പിന്നീട് പ്രേതത്തെ ഭയന്ന് ക്വാർട്ടേഴ്സിലെ റൂമിനകത്ത് ആത്മഹത്യ ചെയ്യുകയായിരുന്നുവെന്നാണ് സൂചന.

അതേസമയം ജോലി ഭാരമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് ബന്ധുക്കളുടെ ആരോപണം. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിരിക്കുകയാണ് ഇപ്പോൾ.

Related Articles

Latest Articles