Thursday, May 2, 2024
spot_img

ഇനി രാഷ്ട്രീയക്കാരെ വേണ്ട; കെഎസ്ആർടിസി ഡയറക്ടർ ബോർഡിൽ അഴിച്ചുപണിക്കൊരുങ്ങുന്നു

തിരുവനന്തപുരം: കെഎസ്ആർടിസിയുടെ ഡയറക്ടർ ബോർഡിൽ നിന്ന് രാഷ്ട്രീയക്കാരെ പൂർണ്ണമായും ഒഴിവാക്കി മികവ് തെളിയിച്ച പ്രൊഫഷണലുകൾ മാത്രം മതിയെന്ന് സർക്കാർ തീരുമാനിച്ചു. ബോർഡിനെ ലാഭകരമാക്കുന്നതിനാണ് നടപടിയെന്ന് മന്ത്രി ആന്റണി രാജു വ്യക്തമാക്കുന്നു. മുൻപ് ആർ ബാലകൃഷ്ണപിള്ള ഗതാഗതമന്ത്രിയായിരുന്നപ്പോഴാണ് രാഷ്ട്രീയനേതാക്കളെക്കൂടി ബോ‍ർഡിൽ ഉൾപ്പെടുത്തിയത്. ഇപ്പോൾ ഉള്ള പതിനഞ്ച് അംഗങ്ങളുള്ള ഡയറക്ടർ ബോർഡില്‍ എട്ടുപേർ രാഷ്ട്രീയപാർട്ടികളുടെ നോമിനികളായിരുന്നു. ഇവരെ ഒഴിവാക്കി പ്രൊഫഷണലുകൾ മാത്രം മതിയെന്ന് സർക്കാർ തീരുമാനിക്കുകയായിരുന്നു. സുശീൽ കുമാർ ഖന്ന റിപ്പോർട്ടിലും ഇക്കാര്യം നിർദ്ദേശിച്ചിരുന്നു.

അതേസമയം നഷ്ടം നികത്താൻ മറ്റ് വരുമാനമാർഗ്ഗങ്ങൾ കണ്ടെത്തുന്നതിന്റെ ഭാഗമായി കെഎസ്ആർടിസി പെട്രോൾ പമ്പുകൾ തുടങ്ങുകയാണ് എന്ന അറിയിപ്പ് മുൻപ് സർക്കാർ നടത്തിയിരുന്നു . എട്ട് പെട്രോൾ പമ്പുകൾ ആഗസ്റ്റ് 15ന് മുൻപ് തുടങ്ങും. ബസുകളിൽ പ്രകൃതിവാതക ഇന്ധനമാക്കുന്നതിനുള്ള നടപടികളും പുരോഗമിക്കുകയാണ്. ഇപ്പോൾ തുടങ്ങിയ സിറ്റി സർക്കുലർ സർവ്വീസുകൾ വ്യാപിക്കാനും തീരുമാനിച്ചിട്ടുണ്ട്.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles