Saturday, April 27, 2024
spot_img

മനം നിറയ്ക്കും പൊങ്കാല ; നിവേദ്യം തിളച്ചു തൂവുന്നതിന്റെ ഫലങ്ങള്‍ ഇതാണ്,അറിയേണ്ടതെല്ലാം

തിരുവനന്തപുരം ആറ്റുകാല്‍ ഭഗവതി ക്ഷേത്രത്തിലെ പൊങ്കാല സമര്‍പ്പണം ഇന്ന് നടന്നു. കുംഭമാസത്തിലെ പൂരം നാളില്‍ അനുഷ്ഠിക്കുന്ന ആറ്റുകാല്‍ പൊങ്കാല വഴിപാടുകള്‍ പല ഉദ്ദേശശുദ്ധിയോടെയാണ് ഭക്തര്‍ സമര്‍പ്പിക്കുന്നത്. പൊങ്കാല നിവേദ്യം തിളച്ച് തൂവുന്നതിന്റെ ഫലങ്ങള്‍ ഒരുപാട് ഉണ്ട്.പൊങ്കാല സമര്‍പ്പിക്കുമ്പോള്‍ തിളച്ചുതൂവുമ്പോള്‍ ആണ് വഴിപാട് പൂര്‍ണ്ണമാവുന്നത്. തിളച്ചുതൂവുന്നതാണ് ഭഗവതിക്കുള്ള അര്‍പ്പണം. പൊങ്കാല തൂവുന്നതിന്റെ ദിശകള്‍ കണക്കാക്കി ഫലങ്ങള്‍ പറയാറുണ്ട്. ചിലര്‍ സദ്ഫലങ്ങള്‍ പ്രദാനമമാകുവാന്‍ പൊങ്കാല കലങ്ങള്‍ ഉത്തമമായ വശങ്ങളിലേക്ക് ചരിച്ച് വയ്ക്കാറുണ്ട്. ഇത് ശരിയല്ല. പൊങ്കാല കലം എപ്പോഴും അടുപ്പില്‍ യഥാവിധി തന്നെ സ്ഥാപിച്ചാല്‍ മാത്രമാണ് വഴിപാടിന്റെ ഫലങ്ങള്‍ ശരിയായി ലഭിക്കുകയുള്ളൂ.

പൊങ്കാല നിവേദ്യം കിഴക്ക് ദിശയിലോട്ട് തൂവിയാല്‍ അത്യുത്തമമായിട്ടാണ് കണക്കാക്കുന്നത്. ഏത്് ലക്ഷ്യത്തോടെയാണോ വഴിപാട് നടത്തിയത്, അത് തികഞ്ഞ അനുഗ്രഹത്തോടെ വളരെ പെട്ടെന്ന് പ്രദാനമാകും. വടക്ക് ദിശയിലേക്കാണ് പൊങ്കാല നിവേദ്യം തൂവന്നതെങ്കില്‍ കാര്യങ്ങള്‍ പ്രദാനമാകുവാന്‍ കാലതാമസം എടുത്തേക്കും.നിവേദ്യം പടിഞ്ഞാറ് ദിശയിലേക്കാണ് തൂവുന്നതെങ്കില്‍ ഉദ്ദേശിച്ച ലക്ഷ്യങ്ങള്‍ക്ക് പ്രതിസന്ധികള്‍ നേരിട്ടേക്കാം. തെക്ക് ദിശയിലാണ് പൊങ്കാല തൂവുന്നതെങ്കില്‍ ദുരിതവും ക്ലേശങ്ങളും പൂര്‍ണ്ണമായി മാറിയിട്ടില്ലാ എന്നാണ്. പൊങ്കാല തിളച്ചു തൂവുന്നത് ഭാവിയിലെ അഭിവൃദ്ധികളെയാണ് സൂചിപ്പിക്കുന്നതെന്നും പറയാറുണ്ട്. അതുപ്രകാരം കിഴക്ക് ദിശ അത്യുത്തമവും, വടക്ക് ദിശ മദ്ധ്യമവും, പടിഞ്ഞാറ് ദിശ അല്പ ദുരിതങ്ങളും, തെക്ക് ദിശ അധമവുമായി കണക്കാക്കുന്നു.

Related Articles

Latest Articles