ഈ സീസണിൽ മണിപ്പൂരിലെ പോപ്പി വയലുകൾ വിളവെടുക്കുന്നതിന് മുമ്പ് നശിപ്പിക്കാൻ ഇന്ത്യൻ വ്യോമസേനയോട് ഉത്തരവിട്ടിരിക്കുകയാണ്
കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്. റിപ്പബ്ലിക്കൻ പാർട്ടി ഓഫ് ഇന്ത്യ ദേശീയ ജനറൽ സെക്രട്ടറി മഹേശ്വർ തൗണോജം കഴിഞ്ഞദിവസം രാജ്‌നാഥ് സിംഗിനെ തലസ്ഥാനത്തെ അദ്ദേഹത്തിന്റെ ഓഫീസിൽ സന്ദർശിച്ചപ്പോഴാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. മണിപ്പൂരിൽ നിന്നുള്ള അനധികൃത കുടിയേറ്റക്കാരെ ഒഴിപ്പിക്കുന്നതും ഇന്ത്യൻ വ്യോമസേനയെ ഉപയോഗിച്ച് പോപ്പി തോട്ടങ്ങൾ നശിപ്പിക്കുന്നതിനും വിളവെടുപ്പിന് മുമ്പ് നടന്ന യോഗത്തിൽ പരാമർശിച്ച ആശങ്കകൾ താൻ കേന്ദ്ര പ്രതിരോധ മന്ത്രിയെ അറിയിച്ചതായും മഹേശ്വർ തൗണോജം വ്യക്തമാക്കി.
പോപ്പി പ്ലാന്റ് ഉപയോഗിച്ച് ഉൽപ്പാദിപ്പിക്കുന്ന മയക്കുമരുന്നായ ഓപ്പിയം വഴി ഹെറോയിനും മറ്റ് സിന്തറ്റിക് മയക്കുമരുന്നുകളും നിർമ്മിക്കാൻ സാധിക്കുന്നതാണ്. അതേസമയം, പോപ്പി കൃഷിക്കെതിരെ നടപടി സ്വീകരിക്കണമെന്ന് മഹേശ്വർ തൗണോജം മുൻപും രാജ്‌നാഥ് സിംഗിനോട് ആവശ്യപ്പെട്ടിരുന്നു. 2023 സെപ്തംബർ 23-ന് സംസ്ഥാന മുഖ്യമന്ത്രി എൻ ബിരേൻ സിംഗ്, പോപ്പി ഫാമുകൾ വിലയിരുത്തുന്നതിനും നശിപ്പിക്കുന്നതിനുമായി നാർക്കോട്ടിക് കൺട്രോൾ ബ്യൂറോയുടെയും നാർക്കോട്ടിക്‌സ് ആൻഡ് അഫയേഴ്‌സ് ഓഫ് ബോർഡറിന്റെയും സംയുക്ത സമിതി പുനഃസ്ഥാപിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. കൂടാതെ, 2017 മുതൽ സംസ്ഥാന സർക്കാർ ഏകദേശം 15,500 ഏക്കർ പോപ്പി കൃഷി നശിപ്പിക്കുകയും ചെയ്തിരുന്നു. ഔദ്യോഗിക കണക്കുകൾ പ്രകാരം ഏകദേശം 85% പ്രദേശവും കുക്കി ആധിപത്യമുള്ള ജില്ലകളിലാണ്.
അതേസമയം, മണിപ്പൂർ താഴ്‌വരയിലെ ഗ്രൂപ്പായ മണിപ്പൂർ ഇന്റഗ്രിറ്റിയെക്കുറിച്ചുള്ള ഏകോപന സമിതി സംസ്ഥാനത്തെ പോപ്പി വളർത്തുന്നത് തടയാൻ രാജ്‌നാഥ് സിംഗിനോട് അഭ്യർത്ഥിച്ചത് ശ്രദ്ധേയമായിരിക്കുകയാണ്. കാരണം, മണിപ്പൂരിലെ കുക്കി ക്രിസ്ത്യൻ തീവ്രവാദികളുടെ പ്രധാന വരുമാന സ്രോതസ്സാണ് അവർ കയ്യേറി വെച്ചിരിക്കുന്ന മലമ്പ്രദേശങ്ങളിലെ മയക്കുമരുന്ന് കൃഷി. ഈ മയക്കുമരുന്ന് ബർമയിലേക്കും അവിടുന്ന് തെക്ക് കിഴക്കൻ ഏഷ്യയിലേക്കും ഒഴുക്കി നേടുന്ന ചൈനീസ് ഫണ്ട് ആണ് കുക്കി കൃസ്ത്യൻ തീവ്രവാദികളുടെ നട്ടെല്ല്. ഈ ഒരൊറ്റ ഓപ്പറേഷൻ കൊണ്ട് ആ നട്ടെല്ല് ഒരിക്കലും നേരെയാക്കാൻ ആവാത്ത വിധം തകരും എന്നുറപ്പാണ്. സേനയുടെ വണ്ടികളിൽ ഓരോ ഫുൾ ടാങ്ക് അടിച്ചാൽ തീർക്കാവുന്ന പ്രശ്നങ്ങളെ തൽക്കാലം ഉള്ളൂ. അങ്ങോട്ട് എത്തിക്കാതെ ഇരുന്നാൽ കുത്തി തിരിപ്പുകാർക്ക് കുറച്ചു കാലം കൂടെ പരാന്നഭോജനം നടത്തി ജീവിക്കാം.

