Friday, May 3, 2024
spot_img

‘മാദ്ധ്യമ ശക്തി രാഷ്ട്ര വൈഭവത്തിന്’; മൂടിവയ്ക്കാത്ത വാർത്തകളുമായി തത്വമയി ന്യൂസ് വാട്ട്‌സ്ആപ്പ് ചാനലിലൂടെ ജനങ്ങളിലേക്ക്…

അടുത്തിടെ വാട്സ്ആപ്പിൽ എത്തിയ ഗംഭീര ഫീച്ചറുകളിൽ ഒന്നാണ് ചാനലുകൾ. വാട്ട്‌സ്ആപ്പിനുള്ളിൽ ഒരു സ്ഥാപനത്തിനോ വ്യക്തിക്കോ തന്റെ സബ്‌സ്‌ക്രൈബര്‍മാരോട് കാര്യങ്ങൾ പങ്കുവയ്ക്കാനുള്ള ഒരു വൺ-വേ ബ്രോഡ്‌കാസ്റ്റ് ടൂളാണ് വാട്ട്സ്ആപ്പ് ചാനൽ. ഇപ്പോഴിതാ, മൂടിവയ്ക്കാത്ത വാർത്തകളുമായി തത്വമയി ന്യൂസ് വാട്ട്‌സ്ആപ്പ് ചാനലിലൂടെ ജനങ്ങളിലേക്ക് എത്തുകയാണ്.

https://whatsapp.com/channel/0029VaBchKU0rGiOfYy2xJ0i

നിങ്ങളുടെ കുടുംബാംഗങ്ങളുമായും സുഹൃത്തുക്കളുമായും കമ്മ്യൂണിറ്റികളുമായും ഉള്ള ചാറ്റുകളിൽ നിന്ന് വേറിട്ട്, അപ്‌ഡേറ്റുകൾ എന്ന പുതിയ ടാബിലാണ് ചാനൽ ലഭ്യമാവുക. ടെലഗ്രാം ചാനലുകള്‍ക്ക് സമാനമായ ഫീച്ചറാണിത്. ഉപഭോക്താക്കള്‍ക്ക് വ്യക്തികളുടെയും സ്ഥാപനങ്ങളുടെയും ചാനലുകള്‍ സബസ്‌ക്രൈബ് ചെയ്യാനും അതിലൂടെ ലഭിക്കുന്ന അപ്‌ഡേറ്റുകള്‍ അറിയാനും സാധിക്കും. എന്നാൽ മറ്റ് ​ഗ്രൂപ്പുകളെ പോലെ എല്ലാവർക്കും ഇതിൽ സന്ദേശങ്ങൾ അയക്കാൻ സാധിക്കില്ല. അഡ്മിന്‍മാര്‍ക്ക് മാത്രമാണ് അതിനുള്ള അധികാരം.

അടുത്ത ഏതാനും ആഴ്ചകൾക്കുള്ളിൽ മാത്രമേ ആഗോളതലത്തിൽ, ഭാരതം ഉൾപ്പെടെ 150-ലധികം രാജ്യങ്ങളിൽ ഇത് ലഭ്യമാകുകയുള്ളു. നിങ്ങളുടെ രാജ്യത്തെ അടിസ്ഥാനമാക്കി ഫിൽട്ടർ ചെയ്യുപ്പെടുന്ന ചാനലുകൾ നിങ്ങൾക്ക് സ്വയം കണ്ടെത്താം അല്ലെങ്കിൽ പേരോ വിഭാഗമോ അനുസരിച്ച് ചാനലുകൾക്കായി തിരയാം. ഫോളോ എണ്ണത്തെ അടിസ്ഥാനമാക്കി പുതിയതും സജീവവും ജനപ്രിയവുമായ ചാനലുകളും നിങ്ങൾക്ക് കാണാനാകും.

Related Articles

Latest Articles