Monday, October 5, 2026

ഹൃദ്യമായി ഹൃദയം: പ്രണവ് മോഹൻലാല്‍ ചിത്രത്തിലെ പുതിയ ഗാനം പുറത്തുവിട്ടു

പ്രണവ് മോഹൻലാലിനെ നായകനാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ‘ഹൃദയം’എന്ന ചിത്രത്തിന്റെ വിശേഷങ്ങൾക്കായി കാത്തിരിക്കുകയാണ് ആരാധകർ. പ്രണവിന്റെ ചിത്രങ്ങൾ നേരത്തെ ഇറങ്ങിയിരുന്നെങ്കിലും ജനങ്ങളിൽ ഇത്രയും ഓളം ഉണ്ടാക്കാൻ സിനിമയ്‌ക്കോ, അതിലെ ഗാനങ്ങൾക്കോ ആയിരുന്നില്ല. എന്നാൽ വിനീത് ശ്രീനിവാസൻ ചിത്രത്തില്‍ പ്രണവ് മോഹൻലാല്‍ നായകനാകുന്നുവെന്നതു തന്നെയാണ് ഇത്തവണത്തെ ആകാംക്ഷയ്ക്ക് കാരണം

ചിത്രത്തിന്റെ പ്രഖ്യാപനം മുതലേ ചിത്രം ചര്‍ച്ചയായിരുന്നു. ‘ഹൃദയം’ എന്ന ചിത്രത്തിലെ പുതിയ ഗാനം പുറത്തുവിട്ടിരിക്കുകയാണ് ഇഇപ്പോൾ അണിയറ പ്രവർത്തകർ. നേരത്തെ എത്തിയ ‘ദര്‍ശന’ എന്ന ഗാനത്തിനും,പിന്നീട് എത്തിയ ടീസറിനും മികച്ച സ്വീകാര്യതയായിരുന്നു ലഭിച്ചത്. പ്രണവ് മോഹൻലാല്‍ ചിത്രത്തിലെ ‘അരികില്‍ നിന്ന’ എന്ന ഗാനമാണ് ഇപോള്‍ പുറത്തുവിട്ടിരിക്കുന്നത്. ‘ഹൃദയം’ എന്ന ചിത്രത്തിലെ പുതിയ ഗാനവും സംഗീതസംവിധാനം നിര്‍വഹിച്ചിരിക്കുന്നത് ഹേഷം അബ്‍ദുള്‍ വഹാബാണ്. അരുണ്‍ അലാട്ട് ചിത്രത്തിന്റെ ഗാനരചന നിര്‍വഹിക്കുമ്പോള്‍ ആലപിച്ചിരിക്കുന്നത് ജോബ് കുര്യനാണ്.

സംഗീതത്തിന് ഏറെ പ്രാധാന്യമുള്ള ചിത്രമാണ് ‘ഹൃദയം’. 15 ഗാനങ്ങളാണ് ചിത്രത്തില്‍ ഉള്ളത്. ഒപ്പം ഗാനങ്ങള്‍ ഓഡിയോ കാസറ്റ് ആയും ഓഡിയോ സിഡിയായും പുറത്തിറക്കുന്നുണ്ട്. ഹിഷാം അബ്‍ദുള്‍ വഹാബ് ആണ് ‘ഹൃദയ’ത്തിന്‍റെ സംഗീത സംവിധായകന്‍. ജേക്കബിന്‍റെ സ്വര്‍ഗ്ഗരാജ്യം പുറത്തിറങ്ങി അഞ്ച് വര്‍ഷത്തിനു ശേഷമാണ് വിനീത് പുതിയ ചിത്രവുമായി എത്തുന്നത്. ‘ഇരുപത്തിയൊന്നാം നൂറ്റാണ്ടി’നു ശേഷം പ്രണവ് മോഹന്‍ലാല്‍ നായകനാവുന്ന ചിത്രവുമാണ് ഹൃദയം.

മെറിലാന്‍ഡ് സിനിമാസിന്‍റെ ബാനറില്‍ വിശാഖ് സുബ്രഹ്മണ്യമാണ് ചിത്രം നിര്‍മ്മിക്കുന്നത്. 42 വര്‍ഷത്തിനു ശേഷമാണ് മെറിലാന്‍ഡ് സിനിമാ നിർമാണത്തിലേക്കു തിരിച്ചെത്തുന്നത്. ഒരുകാലത്ത് മലയാള സിനിമയിലെ പ്രശസ്‍ത ബാനര്‍ ആയിരുന്ന മെറിലാന്‍ഡിന്‍റെ തിരിച്ചുവരവ് ചിത്രം കൂടിയാണ് ഇത്. കല്യാണി പ്രിയദർശൻ ആണ് ഹൃദയത്തിലെ മറ്റൊരു നായിക. മോഹൻലാൽ, ശ്രീനിവാസൻ, പ്രിയദർശൻ എന്നിവരുടെ അടുത്ത തലമുറ ഒന്നിക്കുന്നു എന്ന പ്രത്യേകതയും ഈ സിനിമയ്ക്കുണ്ട്. അജു വര്‍ഗീസ്, ബൈജു സന്തോഷ്, അരുണ്‍ കുര്യന്‍, വിജയരാഘവന്‍ തുടങ്ങിയവരാണ് മറ്റു പ്രധാന താരങ്ങള്‍. ‘ജേക്കബിന്‍റെ സ്വര്‍ഗ്ഗരാജ്യം’ പുറത്തിറങ്ങി അഞ്ച് വര്‍ഷത്തിനു ശേഷം വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്യുന്ന ചിത്രവുമാണ് ‘ഹൃദയം’. ചിത്രം 2022 ജനുവരി 21–ന് തിയറ്ററുകളിലെത്തും.

Related Articles

Latest Articles