Friday, April 26, 2024
spot_img

ലോകശ്രദ്ധയാർജ്ജിച്ച പ്രപഞ്ചയാഗത്തിന് ഇന്ന് തുടക്കം;പ്രപഞ്ചയാഗത്തിന്റെ മുഴുനീള തത്സമയ സംപ്രേഷണം തത്വമയി നെറ്റ്‌വർക്കിൽ

തിരുവനന്തപുരം : ലോകശ്രദ്ധയാർജ്ജിച്ച പ്രപഞ്ചയാഗത്തിന് ഇന്ന് തുടക്കം. തിരുവനന്തപുരം ജില്ലയിലെ വെങ്ങാനൂർ ചാവടിനടയിലെ പൗർണ്ണമിക്കാവ് ക്ഷേത്ര യാഗഭൂമിയിൽ,പത്ത് ദിവസം നീണ്ടുനിന്ന മഹാകാളികാ യാഗം നടന്നിരുന്നു. 51 ശക്തിപീഠം ക്ഷേത്രങ്ങളിലെയും ഭാരതത്തിലെ മറ്റു പുരാതന ക്ഷേത്രങ്ങളിലെയും മുഖ്യ പാലന്മാരുടെ കാർമ്മികത്വത്തിൽ നടന്ന ലോക ശ്രദ്ധയാർജ്ജിച്ച ആ മഹായാഗത്തിന്റെ സമ്പൂർണ്ണതയ്ക്ക് ശേഷം വീണ്ടും ഒരു യാഗത്തിന് വേദിയാവുകയാണ് പൗർണ്ണമിക്കാവ് ക്ഷേത്രം.ആദിശക്തിയുടെ ബാലരൂപമായ പൗർണ്ണമിക്കാവ് ബാല ത്രിപുര സുന്ദരി ദേവിയുടെ നിശ്ചയപ്രകാരം പ്രപഞ്ച നന്മയ്ക്കും ജീവരാശിയുടെ രക്ഷയ്ക്കുമായി കലിയുഗചരിത്രത്തിൽ ആദ്യമായി ഏഴ് ദിവസം മാർച്ച് 31 മുതൽ ഏപ്രിൽ 6 വരെ പ്രപഞ്ചയാഗം നടത്തുന്നു ഹിമാലയ സാനുക്കളിൽ തപസ്സ് അനുഷ്ഠിക്കുന്ന അവധൂതനായ സന്യാസിവര്യനും മഹാകാലഭൈരവ അഖാഡയുടെ സുപ്രീം ചീഫുമായ 1008 മഹാ മണ്ഡലേശ്വർ ശ്രീ ശ്രീ കൈലാസപുരി സ്വാമികളാണ് പ്രഥമ ഗുരു സ്ഥാനീയൻ.

നേപ്പാളിലെ പശുപതിനാഥ്‌ ക്ഷേത്രം,ബദരീനാഥ്‌ ക്ഷേത്രം, മധുര മീനാക്ഷി ക്ഷേത്രം, കുംഭകോണം കുംഭേശ്വര ക്ഷേത്രം,കാശി വിശ്വനാഥ ക്ഷേത്രം,തിരുപ്പറം കുണ്ട്രം,സ്വാമിമലൈ തുടങ്ങിയ മുരുകന്റെ ആറുപടൈവീട് എന്ന 6 ക്ഷേത്രങ്ങൾ തഞ്ചാവൂർ ബൃഹദ്ദീശ്വര ക്ഷേത്രം,മൂകാംബിക ക്ഷേത്രം തുടങ്ങിയ പുണ്യ പുരാതന ക്ഷേത്രങ്ങളിലെ മുഖ്യ പുരോഹിതന്മാരും,ഗുരുവായൂർ തന്ത്രി ബ്രഹ്മശ്രീ ചേന്നാസ് ദിനേശൻ നമ്പൂതിരിപ്പാട്, സൂര്യകാലടി മനയിലെ സൂര്യൻ സുബ്രഹ്മണ്യൻ നമ്പൂതിരിപ്പാട്,പുലിപ്പാണി ആശ്രമത്തിലെ മഠാധിപതി, ഭാരതത്തിന്റെ വിവിധ സ്ഥലങ്ങളിൽ നിന്നും എത്തുന്ന സന്യാസി ശ്രേഷ്ഠന്മാർ തുടങ്ങിയ 254 പേരാണ് പ്രപഞ്ചയാഗ കർമ്മം നിർവ്വഹിക്കുന്നത്.ത്രേതായുഗത്തിലും ദ്വാപരയുഗത്തിലും ഈശ്വര നിശ്ചയപ്രകാരം ഋഷീശ്വരന്മാർ പ്രപഞ്ച യാഗം നടത്തിയിരുന്നു.മനുഷ്യന്റെ ജീവിതത്തിൽ ചിന്തകൾ പ്രവർത്തികൾ സ്വഭാവശീലങ്ങൾ എന്നിവയാൽ സംഭവിക്കുന്ന വക്രഗതി, സ്വാർത്ഥത, മഹാരോഗങ്ങൾ,ആത്മഹത്യ പ്രവണത ആപത്തുകൾ തുടങ്ങിയ എല്ലാ ദുരിതങ്ങളിലും നിന്നും മുക്തി ലഭിക്കുവാൻ പ്രപഞ്ചയാഗം നടത്തിയിരുന്നു.പ്രകൃതി മനുഷ്യർ ജീവജാലങ്ങൾ തുടങ്ങിയവയ്ക്ക് പൈശാചീക ശക്തികൾ കാരണം ഉണ്ടാകുന്ന പ്രശ്നങ്ങൾ ദുരീകരിച്ച് ദൈവീകമായ ഊർജ്ജം പകരുന്നതിനും ഈ യാഗം സഹായിക്കുന്നു .ഈ പ്രപഞ്ചയാഗത്തിന്റെ മുഴുനീള തത്സമയ സംപ്രേഷണം ഇന്ന് (മാർച്ച് 31) മുതൽ ഏപ്രിൽ 6 വരെ തത്വമയി നെറ്റ്‌വർക്കിൽ വീക്ഷിക്കാം.

തത്സമയ ദൃശ്യങ്ങൾ കാണാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക

Related Articles

Latest Articles