Tuesday, May 7, 2024
spot_img

അമ്മയുടെ ചിതയടങ്ങും മുന്നേ ഭാരതാമ്മയുടെ മക്കളെ സേവിച്ച് പ്രധാനമന്ത്രി;പശ്ചിമ ബംഗാളിന് വന്ദേ ഭാരത് എക്സ്പ്രസും മെട്രോയും സമർപ്പിച്ചു

ദില്ലി : തന്റെ സ്വകാര്യ ദുഖത്തിനിടയിലും രാജ്യത്തെ ജനങ്ങളെ ചേർത്തു നിർത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. അമ്മയുടെ മരണാന്തര ചടങ്ങുകൾ പുരോഗമിക്കുന്നതിനിടയിലും അദ്ദേഹം വികസന കാര്യത്തിൽ നിന്നും മാറിനിന്നില്ല.

ഇന്ന് രാവിലെ അമ്മയുടെ ഭൗതിക ദേഹം ചിതയിലേക്ക് എടുത്ത ശേഷം അദ്ദേഹം ഔദ്യോഗിക ചടങ്ങിലേയ്‌ക്ക് കടന്നു . ഗാന്ധിനഗറിലിരുന്ന് പ്രധാനമന്ത്രി പശ്ചിമ ബംഗാളിലെ റെയിൽവേ വികസനത്തിനാണ് പച്ചക്കൊടി കാണിച്ചത്. ബംഗാളിനായി വന്ദേ ഭാരത് എക്സ്പ്രസും മെട്രോയുമാണ് നൽകിയത്.

അമ്മയോടുള്ള തന്റെ കടമ നിർവഹിച്ചുകൊണ് രാജ്യത്തിന് പരമപ്രാധാന്യം നൽകുന്നതെങ്ങനെയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി തെളിയിച്ചുവെന്ന് കേന്ദ്ര മന്ത്രി മൻസുഖ് മാണ്ഡവ്യ ട്വീറ്റ് ചെയ്തു.

Related Articles

Latest Articles