Sunday, May 5, 2024
spot_img

കുറ്റകൃത്യം കുറഞ്ഞു !നിക്ഷേപം കൂടി! ക്രമസമാധാനപാലനം കൃത്യമായി നടപ്പാക്കിയതോടെ യുപിയിൽ വികസനം പുതിയ ഉയരത്തിൽ! യുപിയെയും യോഗിയെയും പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി

ദില്ലി : സംസ്ഥാനത്തെ വികസനത്തിലും നിയമവാഴ്‌ചയിലും മുന്നിലെന്ന് ഉത്തർപ്രദേശിനെ വാനോളം പുകഴ്ത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. 51,000–ലേറെ ഉദ്യോഗാർഥികൾക്കു നിയമന ഉത്തരവ് കൈമാറിയ റോസ്‌ഗർ മേളയിൽ വിഡിയോ കോൺഫറൻസിലൂടെ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്തെ 45 ഇടങ്ങളിലായാണു റോസ്‌ഗർ മേള സംഘടിപ്പിച്ചത്. വിവിധ സായുധസേനകളിലെ തസ്തികകളിലേക്ക് ആഭ്യന്തര മന്ത്രാലയം പുതുതായി നിയമിച്ചവരുടെ ഉത്തരവുകളാണു ചടങ്ങിൽ കൈമാറിയതെന്നു സർക്കാർ അറിയിച്ചു. നേരത്തേ, വികസനത്തിൽ പിന്നാക്കം നിൽക്കുകയും കുറ്റകൃത്യങ്ങളിൽ മുന്നിൽ നിൽക്കുകയും ചെയ്തിരുന്ന സംസ്ഥാനമായിരുന്നു ഉത്തർപ്രദേശെന്നും എന്നാൽ യോഗി സർക്കാർ നിയമപാലനം കർശനമായി നടപ്പാക്കിത്തുടങ്ങിയതോടെ ഉത്തർപ്രദേശിന്റെ മുഖച്ഛായ മാറിയതായും ഇപ്പോൾ ഉത്തർപ്രദേശ് വികസനത്തിന്റെ പുതിയ ഉയരങ്ങളിലേക്കു സഞ്ചരിക്കുകയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

‘‘ചന്ദ്രയാൻ–3ന്റെ വിജയപശ്ചാത്തലത്തിൽ നടക്കുന്ന റോസ്ഗർ മേള അഭിമാനവും ആത്മവിശ്വാസവും പകരുന്നു. പുതുതായി നിയമിതരാകുന്നവർ രാജ്യത്തെ സേവിക്കുക മാത്രമല്ല, രാജ്യത്തെയും പൗരന്മാരെയും സംരക്ഷിക്കുകയും ചെയ്യണം. നിയമസംവിധാനം ശരിയായി നടന്നാൽ മാത്രമേ രാജ്യത്തു വികസനമുണ്ടാകൂ. ഇതിനുള്ള മികച്ച ഉദാഹരണമാണ് ഉത്തർപ്രദേശ്. നേരത്തേ, വികസനത്തിൽ പിന്നാക്കം നിൽക്കുകയും കുറ്റകൃത്യങ്ങളിൽ മുന്നിൽ നിൽക്കുകയും ചെയ്തിരുന്ന സംസ്ഥാനമായിരുന്നു ഉത്തർപ്രദേശ്. നിയമപാലനം കർശനമായി നടപ്പാക്കിത്തുടങ്ങിയതോടെ ഉത്തർപ്രദേശിന്റെ മുഖച്ഛായ മാറി. ഇപ്പോൾ വികസനത്തിന്റെ പുതിയ ഉയരങ്ങളിലേക്കു സഞ്ചരിക്കുകയാണു സംസ്ഥാനം. നേരത്തേയുണ്ടായിരുന്ന ഭയത്തിന്റെ അന്തരീക്ഷത്തിൽനിന്നു സമൂഹം മുക്തരായി. ക്രമസമാധാനപാലനം ഇത്തരത്തിൽ നടപ്പാക്കുമ്പോൾ ജനങ്ങളിൽ വിശ്വാസം വർധിക്കും. യുപിയിൽ നിക്ഷേപം കൂടുകയും കുറ്റകൃത്യ നിരക്ക് കുറയുകയുമാണ്.’’– പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.

ഈ പതിറ്റാണ്ടിൽത്തന്നെ ലോകത്തെ ഏറ്റവും മികച്ച മൂന്നു സമ്പദ്‌വ്യവസ്ഥകളിൽ ഒന്നായി രാജ്യംമാറുമെന്ന പറഞ്ഞ പ്രധാനമന്ത്രി, പൂർണ ഉത്തരവാദിത്തയോടെയാണ് താൻ ഇത്തരം ഉറപ്പുകൾ നൽകുന്നതെന്നും കൂട്ടിച്ചേർത്തു.

Related Articles

Latest Articles