Saturday, September 19, 2026

ചെങ്കോട്ടയിലേക്ക് തിരിക്കും മുൻപ് ‘ചങ്ങാതിമാർ’ യാത്രയാക്കാനെത്തി, ഹൃദയം തൊടുന്ന ചിത്രങ്ങൾ പങ്കുവെച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി

ദില്ലി : സ്വാതന്ത്ര്യദിനാഘോഷ ചടങ്ങുകൾക്കായി ചെങ്കോട്ടയിലേക്ക് പുറപ്പെടുന്നതിന് തൊട്ടുമുൻപ് തൻ്റെ ഔദ്യോഗിക വസതിയിൽ വിരുന്നെത്തിയ മയിലുകൾക്കൊപ്പം ചെലവഴിച്ച ഹൃദ്യമായ നിമിഷങ്ങൾ പങ്കുവെച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. 7 ലോക് കല്യാൺ മാർഗിലെ വസതിയിൽ എത്തിയ മയിലുകൾക്കും വളർത്തുമൃഗങ്ങൾക്കും ഭക്ഷണം നൽകുന്ന ചിത്രങ്ങളാണ് പ്രധാനമന്ത്രി ഇൻസ്റ്റഗ്രാമിലൂടെ പങ്കുവെച്ചത്.

എല്ലാ ദിവസവും രാവിലെ തന്റെ ഈ ചങ്ങാതിമാർക്ക് ഭക്ഷണം നൽകുന്നത് പതിവ് ദിനചര്യയാണെന്ന് പ്രധാനമന്ത്രി കുറിച്ചു. സ്വാതന്ത്ര്യദിനത്തിൽ താൻ പതിവിലും നേരത്തെ ചടങ്ങുകൾക്കായി ഇറങ്ങുന്നുവെന്ന് മുൻകൂട്ടി അറിഞ്ഞതുപോലെയാണ് അവ തന്നെ കാണാൻ ഓടിയെത്തിയതെന്നും അദ്ദേഹം ഓർത്തെടുത്തു. എന്നും അനുഭവപ്പെടാറുള്ളതുപോലെ ഈ നിമിഷവും ഏറെ സവിശേഷമായിരുന്നുവെന്ന് പ്രധാനമന്ത്രി തൻ്റെ കുറിപ്പിൽ കൂട്ടിച്ചേർത്തു.
തിരക്കേറിയ ഔദ്യോഗിക സ്വാതന്ത്ര്യദിന പരിപാടികളിലേക്ക് കടക്കുന്നതിന് തൊട്ടുമുൻപ് പ്രകൃതിയോടും സഹജീവികളോടുമുള്ള സ്നേഹം വെളിവാക്കുന്ന ഈ ചിത്രങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ വലിയ ശ്രദ്ധ നേടിയിട്ടുണ്ട്. ഈ പ്രഭാത നിമിഷങ്ങൾക്ക് ശേഷമാണ് പ്രധാനമന്ത്രി ചെങ്കോട്ടയിലെത്തി ദേശീയപതാക ഉയർത്തുകയും രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയും ചെയ്തത്.

Related Articles

Latest Articles