Saturday, January 10, 2026

പൃഥ്വിരാജ് – മോഹന്‍ലാല്‍ ചിത്രം ബ്രോ ഡാഡി’ തെലുങ്കിലേക്ക്?

പൃഥ്വിരാജ് മോഹന്‍ലാല്‍ ഒന്നിച്ചെത്തിയ ചിത്രമാണ് ബ്രോ ഡാഡി. ചിത്രം തെലുങ്കിലേക്ക് റീമേയ്ക്ക് ചെയ്യാൻ പോകുന്നുവെന്നാണ് ഇപ്പോൾ ലഭിയ്ക്കുന്ന റിപ്പോര്‍ട്ടുകള്‍. തെലുങ്ക് നിര്‍മാതാവായ സുരേഷ് ബാബുവാണ് ചിത്രത്തിന്റെ റീമേയ്ക്ക് അവകാശത്തിനായി ബ്രോ ഡാഡിയുടെ നിര്‍മാതാക്കളെ സമീപിച്ചിരിക്കുന്നത്.

മലയാളത്തില്‍ മോഹന്‍ലാലും പൃഥ്വിയും അവതരിപ്പിച്ച അച്ഛന്‍-മകന്‍ വേഷം തെലുങ്കില്‍ അവതരിപ്പിക്കുക വെങ്കിടേഷ് ദ​ഗുബാട്ടിയും റാണ ദ​ഗുബാട്ടിയുമാകുമെന്നാണ് ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകരുടെ ഭാ​ഗത്ത് നിന്നും ഔ​ദ്യോ​ഗിക സ്ഥിരീകരണം ഇതുവരെ ഉണ്ടായിട്ടില്ല.

ജനുവരി 26ന് ഡിസ്നി ഹോട്സ്റ്റാറിലൂടെയാണ് ബ്രോ ഡാഡി പ്രദര്‍ശനത്തിനെത്തിയത്. കൂടാതെ പൃഥ്വിയുടെ രണ്ടാമത്തെ സംവിധാന സംരംഭം കൂടിയാണ് ബ്രോ ഡാഡി. മീന, കനിഹ, കല്യാണി, ലാലു അലക്സ്, ജ​ഗദീഷ്, സൗബിന്‍ തുടങ്ങിയവരാണ് ചിത്രത്തില്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

Related Articles

Latest Articles