Friday, May 17, 2024
spot_img

‘പ്രോഗ്രസ്’ ! വളരെ അനായാസമായി യോഗ ചെയ്യുന്ന ഹ്യൂമനോയിഡ് റോബോർട്ട് ഒപ്റ്റിമസിന്റെ വീഡിയോ പങ്കുവച്ച് ടെസ്‌ല ; വൈറലായി വീഡിയോ

ടെസ്‌ല കഴിഞ്ഞ ദിവസം ട്വിറ്ററിൽ പങ്കുവച്ച ഒരു വീഡിയോ വളരെ പെട്ടെന്നാണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറിയത്. ഹ്യൂമനോയിഡ് റോബോട്ടായ ഒപ്റ്റിമസ് യോഗ ചെയ്യുന്നതും നിറം അനുസരിച്ച് ബ്ലോക്കുകൾ തരം തിരിക്കുന്നതുമായ വീഡിയോയാണ് ടെസ്‌ല പങ്കുവച്ചിരിക്കുന്നത്.

https://x.com/Tesla_Optimus/status/1705728820693668189?s=20

മനുഷ്യനെപ്പോലെ വളരെ വേഗത്തിലും അനായാസമായുമായി റോബോർട്ട് വസ്തുക്കളെ അടുക്കി വയ്ക്കുന്നതാണ് വീഡിയോയുടെ തുടക്കത്തിൽ കാണാനാകുക. തുടർന്ന് ഒരു കാലിൽ നിന്ന് കൊണ്ട് വളരെ വഴക്കത്തോടെ യോഗാസനങ്ങൾ ചെയ്യുന്ന റോബോർട്ടിനെയാണ് കാണാനാകുക. ഒപ്റ്റിമസിന് ഇപ്പോൾ കൈകളും കാലുകളും സ്വയം കാലിബ്രേറ്റ് ചെയ്യാൻ കഴിയുമെന്നാണ് വീഡിയോ വ്യക്തമാക്കുന്നത്. അതേസമയം, ‘പ്രോഗ്രസ്’ എന്ന ഒറ്റവാക്കിലാണ് സിഇഒ എലോൺ മസ്‌ക് വീഡിയോയോട് പ്രതികരിച്ചത്.

Related Articles

Latest Articles