Monday, May 6, 2024
spot_img

പ്രമുഖ നടിയായ താരാനെ അലിദൂസ്തിയെ അറസ്റ്റ് ചെയ്തു : അറസ്റ്റ് വധശിക്ഷകൾക്കെതിരെ പോസ്റ്റിട്ടതിനെ തുടർന്ന്

ടെഹ്റാൻ: ഇറാനിലെ പ്രമുഖ നടിയായ താരാനെ അലിദൂസ്തിയെ പൊലീസ് അറസ്റ്റ് ചെയ്തതായി റിപ്പോർട്ട്. രാജ്യത്ത് നടക്കുന്ന പ്രതിഷേധത്തെക്കുറിച്ച് തെറ്റായ വിവരങ്ങൾ പ്രചരിപ്പിച്ചെന്ന കുറ്റത്തിനാണ് നടി‌‌യെ അറസ്റ്റ് ചെയ്തത് . കഴിഞ്ഞ ദിവസം വധിശിക്ഷക്ക് വിധേയനാക്കിയ യുവാവിന് ഐക്യദാർഢ്യം പ്രകടിപ്പിച്ച് ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്തിരുന്നു. എന്നാൽ ഒരാഴ്ചയ്ക്ക് ശേഷമാണ് താരത്തെ അറസ്റ്റ് ചെയ്തതെന്നാണ് വാർത്താ ഏജൻസിയായ ഐആർഎൻഎ റിപ്പോർട്ട് ചെയ്തത് . ഓസ്‌കർ പുരസ്കാരം നേടിയ “ദ സെയിൽസ്മാൻ” എന്ന ചിത്രത്തിലെ നായികയാണ് ഇവർ. ദ ബ്യൂട്ടിഫുൾ സിറ്റി, എബൗട്ട് എല്ലി എന്നിവയാണ് അലിദൂസ്തി അഭിനയിച്ച മറ്റ് സിനിമകൾ.

. മുഹ്സിൻ ഷെക്കാരിയെ വധശിക്ഷക്ക് വിധേയമാക്കിയതിനെതിരെയാണ് നടി രം​ഗത്തെത്തിയത്. രക്തച്ചൊരിച്ചിൽ കണ്ടിട്ടും നടപടിയെടുക്കാത്ത എല്ലാ അന്താരാഷ്ട്ര സംഘടനകളും മനുഷ്യരാശിക്ക് അപമാനമാണെന്നും നടി ഇൻസ്റ്റ​ഗ്രാം പോസ്റ്റിൽ കുറിച്ചു. 2020 ജൂണിൽ, ശിരോവസ്ത്രം നീക്കിയ സ്ത്രീയെ ആക്രമിച്ചതിന് 2018 ൽ ട്വിറ്ററിൽ പൊലീസിനെ വിമർശിച്ചതിന് അവൾക്ക് അഞ്ച് മാസത്തെ തടവ് ശിക്ഷ ലഭിച്ചിരുന്നു. സുരക്ഷാ സേനയിലെ അംഗത്തെ ആക്രമിച്ചെന്ന കുറ്റത്തിനാണ് ഷെക്കാരിയയെ വധശിക്ഷക്ക് വിധേയമാക്കിയത്.

Related Articles

Latest Articles