Wednesday, October 28, 2026

ബക്രീദ് പ്രമാണിച്ച് സംസ്ഥാനത്ത് നാളെയും മറ്റന്നാളും പൊതു അവധി; മുസ്ലിം സംഘടനകളുടെ ആവശ്യം പരിഗണിച്ച് സർക്കാർ

തിരുവനന്തപുരം: ബക്രീദ് പ്രമാണിച്ച് സംസ്ഥാനത്ത് ബുധൻ, വ്യാഴം ദിവസങ്ങളിൽ പൊതു അവധി പ്രഖ്യാപിച്ചു. നേരത്തെ ബുധനാഴ്ച മാത്രമാണ് അവധി പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍ മാസപ്പിറവി പരിശോധിക്കുമ്പോള്‍ പെരുന്നാള്‍ 29നാണ്. തുടര്‍ന്നാണ് ബുധന്‍, വ്യാഴം ദിവസങ്ങളില്‍ പൊതുഅവധി നല്‍കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചത്.

അതേസമയം, ബുധനാഴ്ചത്തെ അവധി വ്യാഴാഴ്ചയിലേക്ക് മാറ്റാനായിരുന്നു പൊതുഭരണ വകുപ്പിൽ നിന്ന് മുഖ്യമന്ത്രിക്ക് ശുപാർശ കിട്ടിയത്. എന്നാൽ, വിവിധ മുസ്ലിം സംഘടനകളുടെ ആവശ്യം കണക്കിലെടുത്ത് സർക്കാർ വ്യാഴാഴ്ചയും അവധി നൽകുകയായിരുന്നു.

Related Articles

Latest Articles