Saturday, April 20, 2024
spot_img

യുക്രെയ്ൻ അതിർത്തിയിൽ വെടിനിർത്തൽ പ്രഖ്യാപിച്ച് പുട്ടിൻ
തീരുമാനം ക്രിസ്മസ് ആഘോഷത്തിന്റെ ഭാഗമായി;ഷ്യൻ ഓർത്തഡോക്സ് സഭ ക്രിസ്മസ് ആഘോഷിക്കുന്നത് ജനുവരി 6 ,7 തീയതികളിൽ

മോസ്കോ : ക്രിസ്മസ് ആഘോഷത്തിന്റെ ഭാഗമായി യുക്രെയ്ൻ അതിർത്തിയിൽ റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിൻ വെടിനിർത്തൽ പ്രഖ്യാപിച്ചു . പാട്രിയാർക്ക് കിറിലിന്റെ അഭ്യർഥന മാനിച്ചാണ് വെടിനിർത്തൽ പ്രഖ്യാപിക്കാൻ പ്രതിരോധ മന്ത്രാലയത്തിന് നിർദേശം നൽകിയെന്ന് പുട്ടിൻ വ്യക്തമാക്കി. പ്രാദേശിക സമയം വെള്ളിയാഴ്ച ഉച്ച മുതൽ ശനിയാഴ്ച അർധരാത്രിവരെ 36 മണിക്കൂറാണ് വെടിനിർത്തൽ പ്രഖ്യാപിച്ചത്. അതിർത്തിയിൽ മുഴുവനും വെടിനിർത്തിൽ നടപ്പാക്കണമെന്നും അതിർത്തി പ്രദേശങ്ങളിൽ നിരവധി ഓർത്തഡോക്സ് വിഭാഗക്കാർ താമസിക്കുന്നതിനാൽ യുക്രെയ്ൻ സൈന്യവും വെടിനിർത്തലിന് തയാറാകണമെന്നും പുട്ടിൻ ആവശ്യപ്പെട്ടു

എന്നാൽ പുട്ടിന്റെ പ്രഖ്യാപനത്തോട് യുക്രെയ്ൻ പ്രതികരിച്ചിട്ടില്ല. കഴിഞ്ഞ ദിവസം റഷ്യൻ ഓർത്തഡോക്സ് സഭാ മേധാവി യുക്രെയ്ൻ ഭരണാധികാരികളെ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. വെടിനിർത്തൽ റഷ്യയുടെ അടവാണോ എന്ന സംശയം യുക്രെയ്നുണ്ട് റഷ്യയിലേയും യുക്രെയ്നിലേയും ഓർത്തഡോക്സ് വിഭാഗം ക്രിസ്മസ് ആഘോഷിക്കുന്നത് ജനുവരി 6–7 ദിവസങ്ങളിലാണ്.

Related Articles

Latest Articles