Monday, April 29, 2024
spot_img

റാഫേൽ യുദ്ധവിമാനങ്ങൾ കൂട്ടിയിടിച്ചു; വിമാനഭാഗങ്ങൾ ചിതറിത്തെറിച്ചും നാശനഷ്ടം; പക്ഷെ തകർന്നവിമാനങ്ങൾ സുരക്ഷിതമായി ലാൻഡ് ചെയ്തു; ആളപായമില്ല; തത്വമയി എക്‌സ്‌ക്ലൂസിവ് വിഡിയോയും ചിത്രങ്ങളും കാണാം

Report and Photos by Tatwamayi representative Arjun Chakrathara

കോഗ്ന്യാക്: ഫ്രാൻ‌സിലെ കോഗ്ന്യാക്കിൽ ഏയർഷോക്കിടെ രണ്ട് ഫ്രഞ്ച് റാഫേൽ യുദ്ധവിമാനങ്ങൾ ആകാശത്ത് കൂട്ടിയിടിച്ചു. വിമാനങ്ങൾ ആകാശത്ത് കൂട്ടിയിടിക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയമാകുകയാണ്. ചാറ്റോബർനാർഡ് സൈനിക താവളത്തിൽ കോഗ്ന്യാക് എയർഷോയ്ക്കിടെയാണ് സംഭവം. അതേസമയം ഞായറാഴ്ച നടന്ന കൂട്ടിയിടി വളരെ അപൂർവമാണെന്ന് സൈനിക താവളത്തിന്റെ കമാൻഡർ കേണൽ നിക്കോളാസ് ലിയോട്ട് പറഞ്ഞു. കൂട്ടിയിടിയിൽ രണ്ട് ജെറ്റുകളിൽ ഒന്നിന്റെ മുകൾഭാഗം അറ്റുപോയിരുന്നു. പക്ഷെ വിമാനം സുരക്ഷിതമായി ലാൻഡ് ചെയ്തു.

എന്നിരുന്നാലും, ജെറ്റിന്റെ അവശിഷ്ടങ്ങൾ അയൽ ഗ്രാമത്തിലെ ഒരു വീടിന്റെ മുകളിൽ വീണു. വീടിന്റെ മേൽക്കൂരയ്ക്ക് കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. ഈവർഷം ഇത്തരത്തിൽ ഇത് രണ്ടാമത്തെ റഫാൽ വിമാനാപകടമാണ്. അപകടത്തെക്കുറിച്ച് ഫ്രഞ്ച് സർക്കാരും ദസ്സോയും ഇപ്പോൾ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. ഇന്ത്യയുടെ പക്കലും 35 റാഫേൽ ജെറ്റുകൾ ഉണ്ട്, ഒരെണ്ണം കൂടി ഉടൻ എത്തുമെന്ന് പ്രതീക്ഷിക്കുന്നു.

Related Articles

Latest Articles