Thursday, September 24, 2026

സുരക്ഷാസേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ; മൂന്ന് ലഷ്‌കർ ഭീകരരെ വകവരുത്തി സൈന്യം

ശ്രീനഗർ: വടക്കൻ കശ്മീരിലെ കുപ്‌വാരയിൽ നടന്ന ഏറ്റുമുട്ടലിൽ മൂന്ന് ഭീകരരെ വധിച്ച് സൈന്യം. നുഴഞ്ഞുകയറ്റ ശ്രമം പരാജയപ്പെടുത്തുന്നതിനിടെയാണ് സുരക്ഷാസേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടലുണ്ടായത്. വ്യാഴാഴ്ച പുലർച്ചെയായിരുന്നു ഏറ്റുമുട്ടൽ. ഭീകരർ നുഴഞ്ഞുകയറ്റത്തിനായി ശ്രമം നടത്തുന്നുവെന്ന വിവരം ലഭിച്ചതിന് പിന്നാലെ പോലീസും സംഭവ സ്ഥലത്തെത്തുകയായിരുന്നു. ശേഷം പ്രദേശമാകെ സൈന്യം വളയുകയും ഏറ്റുമുട്ടൽ ആരംഭിക്കുകയും ചെയ്തു. അതോടെ മൂന്ന് ലഷ്‌കർ ഭീകരരെ വധിക്കാൻ സൈനികർക്ക് കഴിഞ്ഞു. കൊല്ലപ്പെട്ട ഭീകരരെ തിരിച്ചറിയാൻ ഇതുവരെ കഴിഞ്ഞിട്ടില്ല. ഇവരുടെ പക്കൽ നിന്നും ആയുധങ്ങളും സ്‌ഫോടക വസ്തുക്കളും പോലീസ് കണ്ടെടുത്തിട്ടുണ്ടെന്ന് കശ്മീർ ഐജി വിജയ് കുമാർ പറഞ്ഞു.

Related Articles

Latest Articles