Saturday, September 19, 2026

ബജാജ് ഓട്ടോ മുന്‍ ചെയര്‍മാന്‍ രാഹുല്‍ ബജാജ് അന്തരിച്ചു

ദില്ലി: പ്രമുഖ വ്യവസായിയും ബജാജ് ഗ്രൂപ്പ് മുൻ ചെയർമാനുമായ രാഹുൽ ബജാജ് (Bajaj) അന്തരിച്ചു. 83 വയസായിരുന്നു. വാര്‍ധക്യ സഹജമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു അദ്ദേഹം. കഴിഞ്ഞ ഏപ്രിലിൽ ബജാജ് ഓട്ടോ ചെയർമാൻ സ്ഥാനം രാജിവെച്ചിരുന്നു.

40 വർഷത്തോളം ബജാജ് ഗ്രൂപ്പിന്റെ ചെയർമാനായി സേവനമനുഷ്ഠിച്ച രാഹുൽ കഴിഞ്ഞ വർഷം ഏപ്രിലിലാണ് ബജാജ് ഓട്ടോ ചെയർമാൻസ്ഥാനത്തുനിന്ന് മാറിയത്. പിന്നീട് കമ്പനിയുടെ ചെയർമാൻ എമറിറ്റസ് പദവിയിൽ തുടർന്നുവരികയായിരുന്നു. രാജ്യസഭാ അംഗം കൂടിയായിരുന്നു അദ്ദേഹം.1986ല്‍ ഇന്ത്യന്‍ എയര്‍ലൈന്‍സ് ചെയര്‍മാനായിരുന്നു.പത്മഭൂഷണ്‍ നല്‍കി രാജ്യം അദ്ദേഹത്തെ ആദരിച്ചിട്ടുണ്ട്.

Related Articles

Latest Articles