Monday, May 6, 2024
spot_img

വയ്യെടോ ഇനിയും വയ്യ …
വീർ സവർക്കറിനെതിരെ പ്രസ്താവനകൾ നടത്തിയതിന് എഫ്ഐആർ ഫയൽ ചെയ്യുമെന്ന് സവർക്കറിന്റെ പേരക്കുട്ടി മുന്നറിയിപ്പ് നൽകിയതിന് തൊട്ട് പിന്നാലെ രാഹുൽ ഗാന്ധിയുടെ ട്വീറ്റുകൾ അപ്രത്യക്ഷം !

ദില്ലി : വീർ സവർക്കറിനെതിരെ അപകീർത്തികരവും അടിസ്ഥാനരഹിതവുമായ പ്രസ്താവനകൾ നടത്തിയതിന് രാഹുലിനെതിരെ എഫ്ഐആർ ഫയൽ ചെയ്യുമെന്ന് സർക്കാരിന്റെ പേരക്കുട്ടി മുന്നറിയിപ്പ് നൽകിയതിന് തൊട്ട് പിന്നാലെ വീർ സവർക്കറിനെക്കുറിച്ചുള്ള എല്ലാ ട്വീറ്റുകളും രാഹുൽ ഗാന്ധിയുടെ ട്വിറ്റർ അക്കൗണ്ടിൽ നിന്ന് അപ്രത്യക്ഷമായി.

കഴിഞ്ഞ ശനിയാഴ്ച, സൂറത്ത് കോടതി വിധിച്ച ശിക്ഷയെ തുടർന്ന് ലോക്സഭയിൽ നിന്ന് അയോഗ്യനാക്കിയതിന് ശേഷം ദില്ലിയിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ, പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് ഒരിക്കലും മാപ്പ് പറയില്ലെന്ന് രാഹുൽ ഗാന്ധി വ്യക്തമാക്കിയതിന് പിന്നാലെ ,”ഞാൻ സവർക്കറല്ല എന്നും ഞാൻ ഗാന്ധിയാണ്” എന്നായിരുന്നു രാഹുൽ ഗാന്ധിയുടെ വിവാദ പരാമർശം.

അതേസമയം കോൺഗ്രസ് ഹിന്ദുത്വ പ്രത്യയശാസ്ത്രം അവതരിപ്പിച്ചതിന്റെ പേരിൽ മഹാനായ ഒരു ദേശസ്‌നേഹിയെ പൈശാചികവൽക്കരിക്കാൻ ശ്രമിക്കുകയാണെന്നും ബിജെപി അനുഭാവികൾ പറഞ്ഞു. എം‌വി‌എയുടെ ഒരു പ്രധാന ഘടകമായ ശിവസേനയുടെ (യു‌ബി‌ടി) ഉദ്ധവ് താക്കറെയും സഞ്ജയ് റാവത്തും രാഹുൽ ഗാന്ധിയുടെ പരാമർശത്തിനെതിരെ ശക്തമായ എതിർപ്പ് രേഖപ്പെടുത്തി. നേരത്തെ, ഭാരത് ജോഡോ യാത്രയ്‌ക്കിടെ സവർക്കർ ബ്രിട്ടീഷുകാരോട് മാപ്പ് പറഞ്ഞെന്ന രാഹുലിന്റെ പ്രസ്താവന വിവാദമായിരുന്നു.

Related Articles

Latest Articles