Wednesday, May 8, 2024
spot_img

രാഹുലിന്റെ ആരോപണങ്ങളെ അടിച്ചൊതുക്കുന്ന മറുപടിയുമായി ബിജെപി നേതാക്കൾ
ചൈന യുദ്ധത്തിന് ഒരുങ്ങുന്നുവെന്ന രാഹുൽ പറയുന്നത്,ചൈനയുമായി അടുത്ത ബന്ധമുള്ളതിനാൽ ,
ആ ബന്ധം കാരണം അവരുടെ അടുത്ത നീക്കം അദ്ദേഹത്തിന് അറിയാൻ കഴിയും

ദില്ലി : അരുണാചലിലും ലഡാക്കിലും ചൈനയുടെ ലക്ഷ്യം അധിനിവേശമല്ലെന്നും അവർ യുദ്ധത്തിനാണ് തയ്യാറെടുക്കുന്നതെന്നും ബിജെപി സർക്കാർ ഉറങ്ങുകയാണെന്നുമുളള രാഹുൽ ഗാന്ധിയുടെ വിമർശനത്തിന് അതേ നാണയത്തിൽ തിരിച്ചടിച്ച് ബിജെപി നേതാക്കൾ. ചൈനയുമായി ഏറെ അടുപ്പമുളള നേതാവാണ് രാഹുലെന്നും അതുകൊണ്ടു തന്നെ അവരുടെ അടുത്ത നീക്കം എന്താണെന്ന് അദ്ദേഹത്തിന് വ്യക്തമായി അറിയാമെന്നും ബിജെപി നേതാക്കൾ പ്രതികരിച്ചു.

രാജീവ് ഗാന്ധി ഫൗണ്ടേഷൻ ചൈനയിലെ കമ്യൂണിസ്റ്റ് പാർട്ടിയിൽ നിന്നും 135 കോടി രൂപയാണ് സംഭാവനയായി കൈപ്പറ്റിയതെന്ന് ബിജെപി നേതാവ് രാജ്യവർദ്ധൻ റാത്തോഡ് വിമർശിച്ചു. ഇന്ത്യൻ സൈന്യത്തിന്റെ ധീരതയെയാണ് രാഹുൽ വീണ്ടും സംശയിക്കുന്നതെന്ന് ബിജെപി നേതാവ് അമിത് മാളവ്യ പറഞ്ഞു. ചൈനീസ് സൈന്യത്തെ ഇന്ത്യൻ പട്ടാളം അടിച്ചോടിക്കുന്ന വീഡിയോകൾ കണ്ട് രാഹുൽ ഒഴികെയുളള ഇന്ത്യക്കാർ അഭിമാനം കൊളളുകയാണ്. എന്നാൽ രാഹുലിന് ഇപ്പോഴും അവരുടെ ധീരതയിൽ സംശയമാണ്.

ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ പൂർണരൂപം ഐ നീഡ് ചൈനീസ് മണി (ഐഎൻസി) എന്നായി മാറിയെന്ന് ആയിരുന്നു ബിജെപി വക്താവ് ഷെഹ്‌സാദ് പൂനാവാലയുടെ പരിഹാസം. ചൈനയുടെ പട്ടാളത്തിന് നമ്മുടെ സൈനികർ ഉചിതമായ മറുപടി കൊടുത്തിട്ടും നമ്മുടെ സൈനികരെ ചൈനീസ് പട്ടാളം മർദ്ദിച്ചുവെന്നാണ് രാഹുൽ പറയുന്നത്. ലേയുടെ ഭാഗമെന്ന് ഇന്ത്യ അവകാശപ്പെടുന്ന അക്‌സൈ ചിൻ മേഖലയിൽ 38,000 ചതുരശ്ര കിലോമീറ്റർ ചൈനയ്‌ക്ക് കൊടുത്ത അതേ കോൺഗ്രസ് പാർട്ടി തന്നെയാണിതെന്നും ഷെഹ്‌സാദ് പൂനാവാല പരിഹസിച്ചു

Related Articles

Latest Articles