Saturday, April 27, 2024
spot_img

നെടുമ്പാശ്ശേരിയിൽ ലഹരിവേട്ട; കൊക്കെയ്നു മായി രണ്ട് യുവതികള്‍ പിടിയില്‍; പിടികൂടിയത് 5.34 കോടിയുടെ ലഹരിമരുന്ന്

കൊച്ചി: നെടുമ്പാശ്ശേരി രാജ്യാന്തര വിമാനത്താവളത്തില്‍ (Airport) ലഹരിവേട്ട. ലഹരിമരുന്നുമായി രണ്ട് ഐവറി കോസ്റ്റ് സ്വദേശിനികളായ യുവതികള്‍ പിടിയിലായി. ഐവറി കോസ്റ്റ് സ്വദേശിനികളായ കാനേ സിം പേ ജൂലി, സിവി ഒ ലോത്തി ജൂലിയറ്റ് എന്നിവരാണ് എന്‍സിബിയുടെ പിടിയിലായത്.

ദോഹ വഴിയുള്ള വിമാനത്തിലെത്തിയ കാനേ സിം പേയുടെ ബാഗില്‍ നിന്നുമാണ് 580 ഗ്രാം കൊക്കെയ്ന്‍ പിടികൂടിയത്. ഇവരെ ചോദ്യം ചെയ്തപ്പോഴാണ്‌ നെടുമ്പാശ്ശേരിയിലെ ഹോട്ടലില്‍ തങ്ങുകയായിരുന്ന സിവി ഒലോത്തി ജൂലിയറ്റിനെ കൂടി പിടികൂടാനായത്. ഐവറി കോസ്റ്റ് സ്വദേശിനി സീവി ഒടോത്തി ജൂലിയറ്റ് (32) ആണ് പിടിയിലായത്. ഇവർ കഴിഞ്ഞ ജനുവരിയിൽ കൊച്ചിയിലെത്തിയതാണ്. ഇരുവരേയും നാര്‍കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ കസ്റ്റഡിയിലെടുത്ത് വിശദമായി ചോദ്യം ചെയ്യും.

Related Articles

Latest Articles