Tuesday, October 13, 2026

ജവാന്റെ കാലിൽ തൊടുന്ന പെൺകുട്ടിയുടെ വീഡിയോ സോഷ്യൽമീഡിയയിൽ വൈറൽ: സമൂഹമാധ്യമങ്ങളിൽ അഭിനന്ദന പ്രവാഹം

ബംഗളൂരു: സ്വന്തം ജീവൻ പണയപ്പെടുത്തി രാജ്യത്തെ സംരക്ഷിക്കുന്നവരാണ് സൈനികർ. അവരുടെ ധൈര്യവും ത്യാഗവും നിസ്വാർത്ഥ പ്രവർത്തനങ്ങളും കാണുമ്പോൾ എപ്പോഴും ആദരിക്കേണ്ടതാണ്. അത്തരത്തിൽ ഒരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽമീഡിയയിൽ വൈറലാകുന്നത്.

ഒരു കുഞ്ഞു പെൺകുട്ടി മെട്രോ സ്‌റ്റേഷനിൽ വെച്ച് ഒരു സൈനികന്റെ കാലിൽ തൊടുന്ന വീഡിയോയാണ് ഇന്റർനെറ്റിൽ വൈറലാകുന്നത്. ബംഗളൂരു സെൻട്രലിലെ ലോക്‌സഭാ എംപി പി സി മോഹനാണ് ട്വിറ്ററിൽ ഈ വീഡിയോ പങ്കു വെച്ചിരിക്കുന്നത്.

“ദേശാഭിമാനികളായ യുവമനസ്സുകളെ വളർത്തിയെടുക്കുക എന്നത് ഈ മഹത്തായ രാജ്യത്തോട് ഓരോ മാതാപിതാക്കളും ചെയ്യേണ്ട കടമയാണ്. ജയ് ഹിന്ദ്..” എന്നാണ് വീഡിയോ പങ്കുവെച്ചുകൊണ്ട് അദ്ദേഹം കുറിച്ചിരിക്കുന്നത്. വീഡിയോയ്ക്ക് താഴെ നിരവധിപേരാണ് പെൺകുട്ടിയെ അഭിനന്ദിച്ചു കൊണ്ട് അഭിപ്രായങ്ങൾ രേഖപ്പെടുത്തിയിരിക്കുന്നത്.

Related Articles

Latest Articles