Friday, March 29, 2024
spot_img

രാമനാട്ടുകര അപകടം; മുഖ്യ ആസൂത്രകന്‍ സൂഫിയാന്‍ കീഴടങ്ങി; അന്വേഷണം നിർണായക വഴിത്തിരിവിൽ

മലപ്പുറം: രാമനാട്ടുകര സ്വര്‍ണ കവര്‍ച്ച ആസൂത്രണ കേസിലെ പ്രധാന പ്രതി സൂഫിയാന്‍(31) കീഴടങ്ങി. കൊണ്ടോട്ടി പൊലീസ് സ്‌റ്റേഷനിലെത്തിയാണ് ഇയാള്‍ കീഴടങ്ങിയത്. രാമനാട്ടുകരയില്‍ വാഹനാപകടം നടന്ന സ്ഥലത്ത് സൂഫിയാന്‍ എത്തിയിരുന്നു എന്നാണ് ലഭിക്കുന്ന വിവരം. കേസിലെ ഇത് വരെ ഉള്ളതിൽ വച്ച് ഏറ്റവും നിർണായകമായ നടപടി ആണ് സൂഫിയാന്റെ അറസ്റ്റ്.

ഗള്‍ഫില്‍ നിന്നുമുള്ള നിര്‍ദേശങ്ങള്‍ക്ക് അനുസരിച്ച്‌ കള്ളക്കടത്ത് സൂഫിയാന്റെ നേതൃത്വത്തിലാണ് സ്വര്‍ണം കൊണ്ടു പോകുന്നതും മറ്റ് സൗകര്യങ്ങള്‍ ഒരുക്കുന്നതും എല്ലാം. സൂഫിയാന്‍ നേരത്തെ രണ്ട് സ്വര്‍ണക്കടത്ത് കേസുകളില്‍ പ്രതിയായിട്ടുണ്ട്. കോഴിക്കോട് ഡിആര്‍ഐയും ബാംഗ്ലൂര്‍ റവന്യൂ ഇന്റലിന്‍ജന്‍സും സൂഫിയാനെതിരെ കോഫെപോസെ ചുമത്തിയിട്ടുണ്ട്. സ്വര്‍ണക്കടത്തിനുള്ള വാട്സാപ്പ് ഗ്രൂപ്പ് ഉണ്ടാക്കിയത് സൂഫിയാനാണെന്നാണ് പോലീസ് നിഗമനം. TDY എന്ന പേരില്‍ വാട്ട്‌സ്ആപ് ഗ്രൂപ് രൂപീകരിച്ചായിരുന്നു സംഘത്തിന്റെ പ്രവർത്തനം. സംഘാംഗങ്ങൾക്ക് എന്തെല്ലാം ചെയ്യണം എന്ന് കൃത്യമായ നിർദ്ദേശങ്ങൾ സൂഫിയാൻ ആണ് നൽകിയിരുന്നത്.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles