Monday, April 29, 2024
spot_img

ഒരു ഒച്ച് വിറ്റുപോയത്‌ 18,000 രൂപയ്ക്ക്; സംഗതി സത്യമാണ്..!

ഹൈദരാബാദ്: ഗോദാവരി തീരത്തടിഞ്ഞ അപൂർവ്വ ഇനത്തിൽപെട്ട ഭീമൻ ഒച്ച് ലേലത്തിൽ വിറ്റുപോയത്‌ 18,000 രൂപയ്ക്ക്. സാധാരണഗതിയില്‍ നമ്മുടെ വീട്ടുപരിസരങ്ങളിലും മറ്റുമെല്ലാം കാണാറുള്ള ജീവിയാണ് ഒച്ചുകൾ. എന്നാല്‍ ആവാസവ്യവസ്ഥ മാറുന്നതിന് അനുസരിച്ച് ഇതിന്റെ സവിശേഷതകളും മാറി വരുന്നു.
അങ്ങനെ ഇത്തരത്തില്‍ കടലില്‍ കാണപ്പെടുന്ന ഒരു തരം ഒച്ചുകളില്‍ വച്ചേറ്റവും അപൂര്‍വ്വമായ ഇനത്തിൽ പെട്ട ഭീമൻ ഒച്ചിനെ ആന്ധ്രാപ്രദേശിലെ ഈസ്റ്റ് ഗോദാവരി ജില്ലയില്‍ പുഴയുടെ തീരത്തായി കണ്ടെത്തി. ഒച്ചിനെ ശ്രദ്ധയിൽപ്പെട്ട പ്രദേശവാസികൾ കാര്യം ജീവജാലങ്ങളെ പറ്റി പഠിക്കുന്ന വിദഗ്ധരെ അറിയിക്കുകയായിരുന്നു. തുടർന്നാണ് ഈ ഭീമൻ ഒച്ച് ലേലത്തിൽ വിറ്റ് പോയത്.

അസാധാരണമായ വലിപ്പം തന്നെയാണ് ഈ ഒച്ചിന്റെ ഏറ്റവും വലിയ പ്രത്യേകത. 70 സെന്റിമീറ്റര്‍ വരെ നീളവും 18 കിലോഗ്രാം വരെ തൂക്കവും ആര്‍ജ്ജിക്കാന്‍ ഇവയ്ക്ക് കഴിയുമെന്നാണ് പറയപ്പെടുന്നത്. മനുഷ്യവാസ പ്രദേശങ്ങളില്‍ ഇവയെ കാണുക വളരെ അപൂര്‍വ്വമാണ്. സൈറിങ്‌സ് അരുവാനസ് (syrinx aruanus) എന്ന ലോകത്തിലെ ഏറ്റവും വലിപ്പമേറിയ ഒച്ചിനത്തിൽപ്പെടുന്നതാണ് ഈ ഒച്ച്. ആഭരണ നിർമ്മാണത്തിനായി ഇതിന്റെ പുറന്തോട് ഉപയോഗിക്കുന്നുണ്ട്. ‘ഓസ്‌ട്രേലിയന്‍ ട്രംപറ്റ്’, ‘ഫാള്‍സ് ട്രംപറ്റ്’ എന്നീ പേരുകളിലെല്ലാം ഈ ഒച്ച് അറിയപ്പെടുന്നുണ്ട് . ലോകത്തില്‍ തന്നെ കരയിലും കടലിലും കാണപ്പെടുന്ന ഒച്ചുകളില്‍ വച്ചേറ്റവും വലിയ ഇനമാണ് ഇത്.

ആകർഷകമായ മഞ്ഞ നിറത്തിലുള്ള പുറംതോടാണ് ഈ ഒച്ചിനുള്ളത്. ഇവ സാധാരണയായി ഉഷ്ണമേഖല പ്രദേശങ്ങളിലാണ് കാണപ്പെടാറുള്ളത് ചുഴലിക്കാറ്റോ മറ്റോ ഉണ്ടാകുമ്പോൾ വെള്ളത്തില്‍ കഴിയുന്ന ഇവ സാധാരണഗതിയില്‍ കരയില്‍ വന്ന് അടിയുന്നു . ഈര്‍പ്പം നിലനില്‍ക്കുന്ന കാലാവസ്ഥയില്‍ ഇവ സജീവമായിരിക്കും. മഞ്ഞുകാലമാകുമ്പോള്‍ ഇവ മണ്ണിനടയിലായിരിക്കുകയും ചെയ്യും. ഏതായാലും ലേലത്തിൽ വിറ്റ അപൂര്‍വ്വ ഇനത്തില്‍ പെട്ട ഈ വമ്പന്‍ ഒച്ചിന്റെ ചിത്രങ്ങള്‍ ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയയിലും ആകെ പ്രചരിച്ചിട്ടുണ്ട്. വൈറലായ ചിത്രത്തിലെ ഒച്ചിന്റെ ഭംഗിയെ പ്രശംസിച്ച് നിരവധിപേരാണ് രംഗത്തെത്തിയത്.
പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles