ദില്ലി: ലോക്സഭ തെരഞ്ഞെടുപ്പില്‍ സിറ്റിങ് എംഎല്‍എമാരെ മത്സരിപ്പിക്കേണ്ടതില്ലെന്നാണ് കോണ്‍ഗ്രസ്സ് തീരുമാനമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. ഒരു കുടുംബത്തില്‍ നിന്ന് ഒരു സ്ഥാനാര്‍ഥി മതിയെന്നാണ് നിലപാടെന്നും ഇതില്‍ നിന്ന് വ്യത്യസ്തമായി എന്തെങ്കിലും അഭിപ്രായമുയര്‍ന്നാല്‍ പാര്‍ട്ടി ദേശീയ അദ്ധ്യക്ഷന്‍ രാഹുല്‍ഗാന്ധി തീരുമാനമെടുക്കുമെന്നും ചെന്നിത്തല പറഞ്ഞു. ദില്ലിയില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി വിളിച്ചു ചേര്‍ത്ത നിയമസഭ കക്ഷി നേതാക്കളുടെ യോഗത്തിനുശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

ബംഗാളില്‍ സിപിഎമ്മുമായി ധാരണയുണ്ടാക്കുമെങ്കിലും കേരളത്തില്‍ അത്തരത്തിലുള്ള ഒരു നീക്കവുമില്ലെന്നും സംസ്ഥാനസര്‍ക്കാരിന്‍റെ അഴിമതികള്‍ കേരളത്തില്‍ പ്രചരണ വിഷയമാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.