Thursday, September 24, 2026

റാണി വേലു നാച്ചിയാർ സാമ്രാജ്യത്വത്തിനെതിരെ പോരാടിയ ധീര വനിതയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനിക്കെതിരെ പോരാടിയ ആദ്യ ഇന്ത്യൻ വനിതയായ റാണി വേലു നാച്ചിയാറിനെ അവരുടെ ജന്മദിനത്തിൽ സ്മരിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. “ധീരയായ റാണി വേലു നാച്ചിയാരെ അവരുടെ ജന്മവാർഷികത്തിൽ അനുസ്മരിക്കുന്നു. അവരുടെ അടങ്ങാത്ത ധൈര്യം വരും തലമുറകളെ പ്രചോദിപ്പിച്ചുകൊണ്ടിരിക്കും. കൊളോണിയലിസത്തിനെതിരെ പോരാടാനുള്ള റാണിയുടെ ശക്തമായ പ്രതിബദ്ധത ശ്രദ്ധേയമാണ്. നമ്മുടെ നാരീശക്തിയുടെ ആത്മാവിനെ അവർ പ്രതിനിധീകരിക്കുന്നു.” പ്രധാനമന്ത്രി ട്വിറ്ററിൽ കുറിച്ചു്. 1730-ൽ ജനിച്ച, 1780-1790 കാലഘട്ടത്തിൽ ശിവഗംഗ എസ്റ്റേറ്റിലെ രാജ്ഞിയായ റാണി വേലു നാച്ചിയാരാണ് ഇന്ത്യയിൽ ഈസ്റ്റ് ഇന്ത്യാ കമ്പനിക്കെതിരെ യുദ്ധം ചെയ്ത ആദ്യത്തെ ഇന്ത്യൻ രാജ്ഞി. തമിഴർ അവരെ വീരമംഗൈ എന്നാണ് വിളിക്കുന്നത്.

ആയോധനകലകൾ ഉൾപ്പെടെയുള്ള നിരവധി പോരാട്ട രീതികളിൽ നാച്ചിയാർ പരിശീലനം നേടിയിരുന്നു. നിരവധി ഭാഷകളിൽ പണ്ഡിതയായ അവർ ഫ്രഞ്ച്, ഇംഗ്ലീഷ്, ഉറുദു തുടങ്ങിയ ഭാഷകളിൽ പ്രാവീണ്യമുണ്ടായിരുന്നു.

Related Articles

Latest Articles