Saturday, May 4, 2024
spot_img

റാപിഡ് പിസിആര്‍ പരിശോധന നിർബന്ധമല്ല; ദുബൈയ്ക്ക് പിന്നാലെ അബുദാബി യാത്രക്കാർക്കും ഇളവ്

അബുദാബി: ദുബൈയ്ക്ക് പിന്നാലെ അബുദാബി യാത്രക്കാർക്കും ഇളവ്. ഇന്ത്യയില്‍ നിന്ന് യുഎഇയിലെ എല്ലാ വിമാനത്താവളങ്ങളിലേക്കും റാപിഡ് പിസിആര്‍ പരിശോധന ഒഴിവാക്കി. മുമ്പ് ദുബൈ, ഷാര്‍ജ, റാസല്‍ഖൈമ എന്നീ യാത്രക്കാര്‍ക്കാണ് ഇളവുകള്‍ പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍ അബുദാബിയിലേക്കും ഇളവുണ്ടായിരിക്കുമെന്ന് എയര്‍ ഇന്ത്യ എക്‌സ്പ്രസ് സര്‍ക്കുലറില്‍ അറിയിച്ചു.

ഇന്ത്യയില്‍ നിന്ന് യുഎഇയിലേക്ക് യാത്ര ചെയ്യുന്നവര്‍ക്ക് റാപിഡ് പിസിആര്‍ പരിശോധന വേണമെന്ന നിയന്ത്രണം ഒഴിവാക്കിയെന്നും മറ്റ് യാത്രാ നിബന്ധനകള്‍ പാലിക്കണമെന്നും എയര്‍ ഇന്ത്യ എക്‌സ്പ്രസ് സാമൂഹിക മാധ്യമങ്ങളിലൂടെ അറിയിച്ചു.

യാത്രയ്ക്ക് നാല് മണിക്കൂറിനുള്ളിലെടുത്ത പരിശോധനാ ഫലം വേണമെന്ന നിബന്ധനയാണ് ഒഴിവാക്കിയത്. എന്നാല്‍ 48 മണിക്കൂറിനുള്ളിലെടുത്ത ആര്‍ടി പിസിആര്‍ പരിശോധന വേണമെന്ന നിബന്ധനയ്ക്ക് മാറ്റമില്ല.

Related Articles

Latest Articles