Thursday, May 9, 2024
spot_img

നിങ്ങളുടെ വീട്ടിൽ അശോക മരം ഉണ്ടോ? എങ്കിൽ ശ്രദ്ധിക്കൂ… കാരണമിതാണ് !!

 

അശോകം എന്ന വാക്ക് നമ്മൾ കേട്ടിട്ടുണ്ടല്ലേ..! അശോകം എന്നാൽ ശോകമില്ലാത്തത് അഥവാ ദുഃഖം ഇല്ലാത്തത് എന്നർത്ഥം.അശോകമരത്തെ പവിത്രവൃക്ഷമായാണിതിനെ കണക്കാക്കുന്നത്. രാവണൻ തട്ടിക്കൊണ്ട് പോയ സീത അശോകവനത്തിലാണ് ലങ്കയിൽ താസിച്ചിരുന്നത് എന്ന് രാമായണത്തിൽ പരാമർശിക്കുന്നു. അതുപോലെ ശ്രീബുദ്ധൻ അശോകത്തിൻ കീഴിലാണ് ജനിച്ചതിനാൽ ബുദ്ധമതത്തിനും ഇത് പവിത്രമാണ്. വിരിയുമ്പോൾ ഓറഞ്ചും പിന്നെ കടും ചുവപ്പ് നിറവുമാകും അശോകപുഷ്പം. ഇത് വീടിന്റെ വടക്കാണ് കൂടുതൽ നല്ലത്. അനുകൂല ഊർജ്ജം നൽകും. ദാമ്പത്യ പ്രശ്‌നപരിഹാരമായി 7 ഇലകൾ പൂജാ മുറിയിൽ വച്ച് നിത്യവും തീർത്ഥം തളിക്കുക. അതുപോലെ തന്നെ അശോക പുഷ്പം തൈരിൽ മുക്കിയാണ് തടസ്സങ്ങൾ മാറി വിവാഹം പെട്ടെന്ന് നടക്കാൻ വേണ്ടിയുളള ‘ബാണേശി ഹോമം’ ചെയ്യുന്നത്. അശോകം മനോദു:ഖം മാറ്റും. പേരും പെരുമയും നൽകും. ഇതിന്റെ തൊലി ഹനുമാൻ ചൊവ്വാഴ്ച നൽകുന്നത് ചൊവ്വാദോഷ പരിഹാരമാണ്.ഇതിന്റെ ചുവട്ടിൽ നെയ്യ് വിളക്ക് കത്തിച്ചാൽ ആരോഗ്യവും സമ്പത്തും വർദ്ധിക്കും എന്നാണ് വിശ്വാസം. ഇലകൾ പ്രധാന വാതിലിൽ കോർത്തിടുന്നത് ഐശ്വര്യമാണ്.

അതേസമയം അശോകത്തിന്റെ തൊലി, പൂവ്, വിത്ത് എല്ലാം ഉണക്കിപ്പൊടിച്ച് നിത്യവും ചായയിലും മറ്റും ഇട്ടു കുടിക്കുക. ഇത് ആരോഗ്യത്തിനു വളരെ നല്ലതാണ്. പാലും വെള്ളവും ചേർത്ത്കഷാ യമായും കഴിക്കാം ഗർഭാശയ ആർത്തവ തകരാറുകൾ,പ്രമേഹം, സന്ധിവേദന,പൊള്ളൽ, അലർജി,അർശസ്,വൃക്കയിലെ കല്ല് തുടങ്ങിയ പലരോഗങ്ങളും സുഖപ്പെടുത്തും. ചർമ്മത്തിന്റെ നിറം മെച്ചപ്പെടുത്താനും ഉപയോഗിക്കുന്നു. സ്ത്രീകളുടെ പാദസ്പർശത്താൽ അശോകം പൂക്കുമെന്ന് പറയുന്നു. പ്രേമദേവനായ മന്മദന്റെ ശരത്തിലെ അഞ്ചു പൂക്കളിൽ ഒന്നാണിത്. ദുർഗ്ഗാ പൂജയ്ക്കും എടുക്കുന്നു.എന്നാൽ മലയാളികൾ അശോക ചെത്തി എന്ന് പറയുന്നത് വേറെ ചെടിയാണ്.

Related Articles

Latest Articles