Thursday, September 24, 2026

ഭാരത സ്വാതന്ത്ര്യത്തിൻറെ അമൃത മഹോത്സവം; പ്രവാസി ക്ഷേമ സമിതിയുടെ ആഭിമുഖ്യത്തിൽ ഹിന്ദു സ്വയംസേവക് സംഘ് കോ ഓർഡിനേറ്റർ ഡോ റാം വൈദ്യയുടെ പ്രഭാഷണം തിരുവനന്തപുരത്ത്

തിരുവനന്തപുരം: ഭാരത സ്വാതന്ത്ര്യത്തിന്റെ അമൃതമഹോത്സവത്തോടനുബന്ധിച്ച് ഹിന്ദു സ്വയം സേവക് സംഘ് അന്താരാഷ്‌ട്ര കോ ഓർഡിനേറ്റർ ഡോ റാം വൈദ്യക്ക് തിരുവനന്തപുരത്ത് സ്വീകരണം നൽകും. പ്രവാസി ക്ഷേമ സമിതി തിരുവനന്തപുരം ജില്ലാസമിതിയുടെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിക്കപ്പെടുന്നത്. കൈതമുക്ക് അനന്തപുരം സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ ആഗസ്റ്റ് 29 തിങ്കളാഴ്ച വൈകുന്നേരം 05:30 നാണ് ചടങ്ങ്.

യു കെ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഡോ വൈദ്യ ചെറുപ്പം മുതൽ ആർ എസ് എസ് പ്രവർത്തകനും 1998 മുതൽ സംഘത്തിന്റെ പ്രചാരകനുമാണ്. ആർ എസ് എസ്സിന്റെ അന്താരാഷ്‌ട്ര വിഭാഗമായ ഹിന്ദു സ്വയം സേവക് സംഘിന്റെ അന്താരാഷ്‌ട്ര സംയോജകനാണ്.

Related Articles

Latest Articles