Saturday, April 27, 2024
spot_img

ക്ലാസിക്കൽ ക്രിമിനലിന്റെ തിരിച്ചു വരവ് ! ജോർജ്ജ് കുട്ടിയുടെ മൂന്നാം വരവിൽ സത്യം വെളിപ്പെടുമോ ? ദൃശ്യം 3 ഔദ്യോഗികമായി സ്ഥിരീകരിച്ച് ആന്റണി പെരുമ്പാവൂർ, ആരാധകർ ആവേശത്തിൽ

 

തിരുവനതപുരം: ആരാധകർക്ക് സന്തോഷമായി ദൃശ്യം 3 ലൂടെ ജോർജ്ജ് കുട്ടി വീണ്ടും പ്രേക്ഷകരുടെ മുന്നിൽ എത്തും .മഴവിൽ എന്റർടൈൻമെന്റ് അവാർഡ് വേദിയിലാണ് ആന്റണി പെരുമ്പാവൂർ ദൃശ്യം 3 ന്റെ വരവ് ഔദ്യോഗികമായി പ്രഖ്യാപിച്ചത്. ഈ പ്രഖ്യാപനം സോഷ്യൽ മീഡിയ ഏറ്റെടുക്കുകയായിരുന്നു.തുടർന്ന് ദൃശ്യം 3 മായി ബന്ധപ്പെട്ട് നിരവധി ഹാഷ്ടാഗുകളാണ് സോഷ്യൽ മീഡിയയിൽ ട്രെൻഡ് ചെയ്യുന്നത്.

ജീത്തു ജോസഫ് സംവിധാനം ചെയ്ത ചിത്രം ആദ്യമായി 2013 ലാണ് പുറത്തിറങ്ങിയത് . ക്രൈം ത്രില്ലെർ ചിത്രം ബോക്സ് ഓഫീസ് ഹിറ്റ് ആയിരുന്നു .മോഹൻലാൽ നായകനായ ചിത്രത്തിൽ മീന, അൻസിബ ഹസ്സൻ ,എസ്തർ അനിൽ, ആശ ശരത്ത് എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു. ചിത്രത്തെ ഇരു കയ്യും നീട്ടി സ്വീകരിച്ച പ്രേക്ഷകർ അടുത്ത സീരീസ് വേണമെന്ന് ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. 2015 ൽ ഹിന്ദി , കന്നഡ, തമിഴ് എന്നീ ഭാഷകളിൽ ചിത്രം റീമേയ്ക്ക് ചെയ്തിരുന്നു.

2021 ൽ ചിത്രത്തിന്റെ രണ്ടാം പതിപ്പ് ദൃശ്യം 2 എന്ന പേരിൽ പുറത്തിറങ്ങിയിരുന്നു. ട്വിസ്റ്റുകൾ ഒരുപാടുള്ള ക്രൈം തില്ലറിനെ മലയാളി പ്രേക്ഷകർ സ്വീകരിക്കുകയും വിജയിപ്പിക്കുകയും ചെയ്തു. ദൃശ്യം 2 ന്റെ ഹിന്ദി പതിപ്പ് 2022 നവംബർ 18 ന് തീയേറ്ററുകളിൽ എത്തും.

 

Related Articles

Latest Articles