Sunday, May 5, 2024
spot_img

അഭിഭാഷകർക്കും ആശ്വാസം; കോടതികളിൽ ഇനി വെള്ള ഷർട്ടും പാന്റും ധരിച്ചാൽ മതി!

കൊച്ചി: സംസ്ഥാനത്തെ കനത്ത ചൂട് കണക്കിലെടുത്ത് അഭിഭാഷകർ കറുത്ത ഗൗൺ ധരിക്കുന്നത് ഒഴിവാക്കി ഹൈക്കോടതി. ജില്ലാ കോടതികളിൽ അഭിഭാഷകർ ഇനി വെള്ള ഷർട്ടും പാന്റും ധരിച്ച് ഹാജരായാൽ മതിയാകും. ജില്ലാ കോടതിയിൽ കോട്ടും ഗൗണും നിർബന്ധമില്ല.

ഹൈക്കോടതിയിൽ അഭിഭാഷകർക്ക് കറുത്ത ഗൗൺ നിർബന്ധമില്ല. ഫുൾ കോർട്ട് ചേർന്നാണ് ഈ പ്രമേയം പാസാക്കിയത്. മെയ് 31 വരെ ഇത് തുടരും. വേനൽ കാലത്ത് കറുത്ത കോട്ടും ഗൗണും ധരിച്ച് കോടതിയിൽ ഹാജരാകുന്നതിലെ ബുദ്ധിമുട്ടുകൾ ചൂണ്ടിക്കാട്ടി കേരള ഹൈക്കോടതിയിലെ അഭിഭാഷക അസോസിയേഷൻ അപേക്ഷ സമർപ്പിച്ചതിനെ തുടർന്നാണ് ഫുൾ കോർട്ട് പ്രമേയം പാസാക്കിയത്.

അതേസമയം സംസ്ഥാനത്ത് ഇന്നും ശക്തമായ ചൂടാണ് അനുഭവപ്പെട്ടുകൊണ്ടിരിക്കുന്നത്. 12 ജില്ലകളിലാണ് ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഏപ്രിൽ 13 വരെ ഉയർന്ന താപനില തുടർന്നേക്കുമെന്നാണ് കാലാവസ്ഥാ വകുപ്പ് നൽകുന്ന മുന്നറിയിപ്പ്.

Related Articles

Latest Articles