Tuesday, May 7, 2024
spot_img

17000 അടി ഉയരത്തില്‍, മൈനസ് 20 ഡിഗ്രിയില്‍, റിപ്പബ്ലിക് ദിനം ആഘോഷിച്ച് ഹിംവീര്‍സ്

ലഡാക്ക്: ഇന്തോ-ടിബറ്റന്‍ അതിര്‍ത്തി പൊലീസ് (ഐടിബിപി) ഉദ്യോഗസ്ഥര്‍ 71-ാമത് റിപ്പബ്ലിക് ദിനം ആഘോഷിച്ചു. 17,000 അടി ഉയര്‍ത്തിലാണ് ലഡാക്കില്‍ ദേശീയ പതാക പാറിപറന്നത്. പതാക ഉയര്‍ത്തുന്ന സമയത്ത് ലഡാക്കിലെ താപനില മൈനസ് 20 ഡിഗ്രി സെല്‍ഷ്യസ് ആയിരുന്നുവെന്ന് വാര്‍ത്താ ഏജന്‍സി എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു.

തണുത്ത കാലാവസ്ഥയില്‍ രാജ്യത്തെ സേവിക്കുന്ന സൈനികരെ ‘ഹിംവീര്‍സ്’ (ഹിമാലയത്തിലെ ധീര സൈനികര്‍) എന്നാണ് വിളിക്കുന്നത്. സൈനികര്‍ ‘ഭാരത് മാതാ കി ജയ്’, ‘വന്ദേമാതരം’ തുടങ്ങി ദേശസ്നേഹ മുദ്രാവാക്യങ്ങള്‍ ഏറ്റ് വിളിച്ചു. ഇന്ത്യ ഒരു സ്വതന്ത്ര റിപ്പബ്ലിക് രാജ്യമായി മാറിയ ചരിത്ര നിമിഷത്തിന്റെ ഓര്‍മയ്ക്കായി എല്ലാ വര്‍ഷവും ജനുവരി 26 ന് ഇന്ത്യ, റിപ്പബ്ലിക് ദിനം ആഘോഷിക്കുന്നു. ഇന്ത്യന്‍ ഭരണഘടന പ്രാബല്യത്തില്‍ വന്നിട്ട് ഇന്നേക്ക് 71 വര്‍ഷം തികഞ്ഞിരിക്കുന്നു.

Related Articles

Latest Articles