Tuesday, September 29, 2026

അയോദ്ധ്യ വിധി: കോട്ടയം ജില്ലയിൽ പ്രകടനങ്ങൾക്കും പൊതുസമ്മേളനങ്ങൾക്കും നിയന്ത്രണം

കോട്ടയം: അയോദ്ധ്യ കേസിലെ സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തിൽ കോട്ടയം ജില്ലയിൽ ഏഴു ദിവസത്തേയ്ക്ക് പോലീസ് കർക്കശമായ സുരക്ഷ ഏർപ്പെടുത്തി. മതസൗഹാർദം, സുരക്ഷാ നിബന്ധനകൾ എന്നിവയെ ബാധിക്കുന്ന പ്രവർത്തനങ്ങൾ അനുവദിക്കില്ല.

മതവികാരം ആളിക്കത്തിക്കുന്നതും സമാധാനത്തെ ബാധിക്കുന്നതുമായ ചിത്രങ്ങൾ, ചിഹ്നങ്ങൾ, പ്ലക്കാർഡുകൾ, അച്ചടിച്ച കടലാസുകൾ, ലഘുലേഖകൾ, പുസ്തകങ്ങൾ, ഓഡിയോ, വിഡിയോ റിക്കോർഡിംഗുകൾ, പോസ്റ്ററുകൾ, ബാനറുകൾ എന്നിവ തയ്യാറാക്കാനോ പ്രദർശിപ്പിക്കാനോ വിതരണം ചെയ്യാനോ പ്രചരിപ്പിക്കാനോ പാടില്ല. അർഹതപ്പെട്ട അധികാരികളുടെ അനുമതിയില്ലാതെ പ്രകടനങ്ങളോ, പൊതു സമ്മേളനങ്ങളോ, റാലിയോ നടത്താൻ പാടില്ല തുടങ്ങിയവയാണ് ജില്ലാ പോലീസ് മേധാവി നൽകുന്ന നിർദേശങ്ങൾ.

Related Articles

Latest Articles