Tuesday, October 27, 2026

സമാജ്​വാദി പാര്‍ട്ടി അധികാരത്തിലെത്തുകയെന്നാല്‍ വര്‍ഗീയ കലാപവും കുത്തഴിഞ്ഞ ഭരണവും തിരികെ വരും: തുറന്നടിച്ച് യോഗി ആദിത്യനാഥ്

ലഖ്‌നൗ: സമാജ്​വാദി പാർട്ടിയുടെ 2022 തെരഞ്ഞെടുപ്പ് മുദ്രാവാക്യമായ ‘ആ രഹാ ഹും’ എന്നതിനെ പരിഹസിച്ച്‌​ ​ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്​. സമാജ്​വാദി പാർട്ടിയുടെ മുദ്രാവാക്യം പറയുന്നത് സംസ്ഥാനത്ത് കുത്തഴിഞ്ഞ ഭരണവും ഗുണ്ടാരാജും തട്ടിക്കൊണ്ടുപോകലും വര്‍ഗീയ കലാപവും തിരികെ വരുമെന്നാണെന്ന്​ യോഗി പരിഹസിച്ചു.

“പ്രതിപക്ഷ നേതാക്കൾ ഇഫ്‌താർ പാർട്ടി നടത്തുന്നതിന്റെ തിരക്കിലാണ് സമാജ്​വാദി പാര്‍ട്ടി രാജ്യത്തിന്​ വിനാശകരമാകു​ന്നവരുമായി കൂട്ടുകൂടുന്നു” എന്ന് യോഗി പറഞ്ഞു. ഒ.ബി.സി നേതാക്കളുടെ യോഗത്തില്‍ സംസാരിക്കവേയാണ്​ യോഗിയുടെ പരാമര്‍ശം. “

”സ്​ത്രീകളും യുവാക്കളും കച്ചവടക്കാരുമെല്ലാം സമാജ്‌വാദി പാർട്ടിയുടെ ഭരണത്തില്‍ ബുദ്ധിമുട്ട്​ അനുഭവിക്കുകയായിരുന്നു. അവര്‍ ഹിന്ദു ആഘോഷങ്ങള്‍ക്കിടയില്‍ അടിയന്താരാവസ്ഥ ഏര്‍പ്പെടുത്തി. നമ്മുടെ വിശ്വാസം അവര്‍ ജയിലിലാക്കി. ഇതി അതുണ്ടാവില്ല. കൊറോണ പടര്‍ന്നുപിടിച്ചപ്പോള്‍ മറ്റുപാര്‍ട്ടികളെല്ലാം ക്വാറന്‍റീനില്‍ ഇരുന്നപ്പോള്‍ ബി.ജെ.പിയും ആര്‍.എസ്​.സും മാത്രമാണ്​ പ്രവര്‍ത്തിച്ചത്​” -യോഗി കൂട്ടിച്ചേര്‍ത്തു.

Related Articles

Latest Articles