Tuesday, September 29, 2026

ആരതിയുടെ വിരലിൽ വിവാഹ മോതിരം അണിഞ്ഞ് റോബിൻ രാധാകൃഷ്ണൻ ; കയ്യിൽ ചുംബിച്ച് ആർപ്പുവിളിച്ച് താരം

റോബിൻ രാധാകൃഷ്ണനും ആരതി പൊടിയും തമ്മിലുള്ള വിവാഹ നിശ്ചയം കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് അദ്ദേഹത്തിന്റെ ആരാധകർ. ആഢംബര പൂർണമായ ചടങ്ങിൽ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും പങ്കെടുത്തു. ആരതിയുടെ മോതിരമിട്ട കയ്യിൽ ചുംബിച്ച് റോബിന്‍ ആർപ്പുവിളിച്ചു. മോതിരമണിഞ്ഞ ശേഷമുള്ള റോബിന്റെ അലറി വിളി ആരാധകരെ അമ്പരപ്പിച്ചില്ല. കാരണം, സന്തോഷം വരുമ്പോൾ റോബിൻ ഇങ്ങനെയാണെന്ന് ആരാധകർക്കറിയാം.ബിഗ് ബോസിന്റെ തുടക്കത്തിൽ അധികം ആരും ശ്രദ്ധിക്കാതെ പോയൊരു മത്സരാർഥിയായിരുന്നു റോബിൻ. പതുക്കെ ബി​ഗ് ബോസ് പ്രേ​ക്ഷകരുടെ പ്രിയ താരമായി റോബിൻ മാറി. ഷോയിൽ നിന്നും പുറത്തായിട്ടും റോബിനോളം ഫാൻ ബേസ് ഉള്ള മറ്റൊരു മത്സരാർത്ഥിയും ഷോയിൽ ഉണ്ടായിരുന്നില്ല.

ബിഗ് ബോസിന് ശേഷമാണ് ആരാതി പൊടിയെ റോബിന്‍ കാണുന്നതും ഇഷ്ടത്തിലാകുന്നതും. ഒരു പൊതുവേദിയില്‍ വച്ച് ആരതിയാണ് തന്‍റെ പ്രണയിനി എന്നും ഈ വര്‍ഷം വിവാഹം ഉണ്ടാകുമെന്നും റോബിന്‍ അറിയിച്ചിരുന്നു.ഒരേ നിറമുള്ള വസ്ത്രങ്ങൾ അണിഞ്ഞ്, ആരതിയെ ചേർത്ത് പിടിച്ചുള്ള റോബിന്റെ ഫോട്ടോയാണ് സോഷ്യൽ മീഡിയയിൽ എത്തിയ വിവാഹനിശ്ചയ ചിത്രം. ലെഹങ്കയാണ് ആരതിയുടെ വേഷം. റോബിൻ ധരിച്ചത് കുർത്തയായിരുന്നു. പ്രൊഫഷണൽ ജീവിതത്തിലെ നേട്ടങ്ങൾക്കു ശേഷം താൻ വ്യക്തിജീവിതം ആരംഭിക്കാൻ പോകുന്നുവെന്ന് ആരതി ഈ ചിത്രം പോസ്റ്റ് ചെയ്ത് ക്യാപ്‌ഷൻ നൽകിയിരുന്നു. താൻ ഏറെ സ്നേഹിക്കുന്നയാളെയാണ് പങ്കാളിയായി ലഭിക്കാൻ പോകുന്നതെന്നും ആരതി കുറിച്ചു.

Related Articles

Latest Articles