Wednesday, September 30, 2026

റോസ്ഗാർ മേള; ഒരു ലക്ഷം പേർക്ക് കേന്ദ്ര സർക്കാർ ജോലി; നിയമനകത്തുകൾ വിതരണം ചെയ്ത് പ്രധാനമന്ത്രി

ദില്ലി: കേന്ദ്ര സർക്കാരിന് കീഴിൽ നിയമനം ലഭിച്ച ഒരു ലക്ഷത്തിലധികം ഉദ്യോഗാർത്ഥികളുടെ നിയമന കത്തുകൾ വിതരണം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. വീഡിയോ കോൺഫറൻസ് വഴിയാണ് അദ്ദേഹം നിയമനകത്തുകൾ വിതരണം ചെയ്തത്. കൂടാതെ ദില്ലിയിൽ കർമയോഗി ഭവാൻ കോംപ്ലക്‌സിന്റെ ഒന്നാംഘട്ടതിന്റെ തറക്കല്ലിടലും പ്രധാനമന്ത്രി നിർവഹിച്ചു.

റെയിൽവെ, റവന്യൂ വകുപ്പ്, ആഭ്യന്തര മന്ത്രാലയം, ഉന്നത വിദ്യാഭ്യാസ വകുപ്പ്, ആണവോർജ്ജ വകുപ്പ്, പ്രതിരോധ മന്ത്രാലയം, ധനകാര്യ വകുപ്പ്, ആരോഗ്യ കുടുംബക്ഷേമ വകുപ്പ്, ഗോത്രകാര്യ വകുപ്പ് എന്നീ വകുപ്പുകളിലേക്കാണ് ഒരു ലക്ഷത്തിലധികം പേർക്ക് നിയമനം ലഭിച്ചിരിക്കുന്നത്. പരിപാടിയിൽ അഭിസംബോധന ചെയ്യവേ പ്രധാനമന്ത്രി യുവാക്കളെയും അവരുടെ കുടുംബാംഗങ്ങളെയും അഭിനന്ദിക്കുകയും ചെയ്തു. ‘ഇന്ന് ഒരു ലക്ഷത്തിലധികം യുവാക്കൾക്ക് സർക്കാർ ജോലിക്കുള്ള നിയമന കത്തുകൾ നൽകി. കഠിനാധ്വാനത്തിലൂടെയാണ് നിങ്ങൾ ഈ വിജയം നേടിയത്. ജോലി ലഭിച്ച എല്ലാ യുവാക്കളെയും അഭിനന്ദിക്കുന്നു എന്ന് പ്രധാനമന്തി.

Related Articles

Latest Articles